Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

സൗദി കെഎംസിസി - മാറാക്കര പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു

സൗദി കെഎംസിസി - മാറാക്കര പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു

സ്വന്തം ലേഖകൻ

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ജോലി ചെയ്യുന്ന മാറാക്കര പഞ്ചായത്തിൽ നിന്നുള്ള കെഎംസിസി പ്രവർത്തകരെ ഉൾപ്പെടുത്തി സൗദി കെഎംസിസി - മാറാക്കര പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് എസ്‌ക്യൂട്ടീവ് വാട്‌സ് ആപ് ഗ്രുപ്പിൽ നടന്ന ചർച്ചയിലൂടെയാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. സയ്യിദ് കോയക്കുട്ടി തങ്ങൾ കമ്മിറ്റി പ്രഖ്യാപനം നടത്തി. നാസർ കാടാമ്പുഴ അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി മുസ്ലിയാർ പ്രാർത്ഥന നടത്തി. മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും നാസർ മക്ക നന്ദിയും പറഞ്ഞു.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മാറാക്കര പഞ്ചായത്തിൽ നിന്നുള്ള കെഎംസിസി പ്രവർത്തകർക്കിടയിൽ പരസ്പര ബന്ധം ശക്തിപ്പെടുത്തുക, മാറാക്കര പഞ്ചായത്തിൽ നിന്നുള്ള രോഗികളും ജോലിയും വരുമാനവും ഇല്ലാത്തവരുമായ പ്രവാസികളെ സഹായിക്കുക, മാറാക്കര പഞ്ചായത്തിലെ നിരാലംബരായ രോഗികളെ സഹായിക്കുക, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടുന്ന മാറാക്കര പഞ്ചായത്തിലെ വിദ്യാർത്ഥികളെ അവാർഡുകൾ നൽകി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ .

കമ്മിറ്റി ഭാരവാഹികൾ :
കുഞ്ഞി മുഹമ്മദ് കൊളമ്പൻ - റിയാദ് (പ്രസിഡന്റ്) സയ്യിദ് കോയക്കുട്ടി തങ്ങൾ - മദീന, അലവിക്കുട്ടി മുസ്ലിയാർ പുളിക്കൽ -ജിദ്ദ , അഷ്റഫലി എ.കെ - റിയാദ് , ബഷീർ നെയ്യത്തൂർ - അൽ ഹസ (വൈസ് പ്രെസിഡന്റുമാർ)

മുഹമ്മദ് കല്ലിങ്ങൽ - ജിദ്ദ (ജനറൽ സെക്രട്ടറി)

അമീർ കാരക്കാടൻ - അൽ ഖർജ് (ഓർഗനൈസിങ് സെക്രട്ടറി)

മുജീബ് നെയ്യത്തൂർ - ജിദ്ദ , മുസ്തഫ പി.പി - ഹഫർ ബാതിൻ, മുഹമ്മദ് ജാസിം കല്ലൻ - മക്ക, ശിഹാബ് ഒ.പി - റിയാദ് (ജോ. സെക്രട്ടറിമാർ)

ട്രെഷറർ : നാസർ മക്ക

എക്‌സിക്യൂട്ടീവ് മെമ്പർമാർ : ദിൽഷാദ് തലാപ്പിൽ - ജിദ്ദ, നാസർ ചെരട - റിയാദ്, സലാം കൊരട്ടിയൻ - തായിഫ്, അബ്ദുറഹ്മാൻ ചോഴിമഠത്തിൽ - മക്ക, ഉമറലി കാര്യാടൻ - ദമാം

ഉപദേശക സമിതി :
നാസർ കാടാമ്പുഴ - ജിദ്ദ (ചെയർമാൻ)
മെമ്പർമാർ : സയ്യിദ് ശഖീഖ് തങ്ങൾ - തായിഫ് , നൗഷാദ് മഞ്ഞക്കണ്ടൻ- മക്ക, അബ്ദുറഹ്മാൻ പി.ടി - അബഹ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP