Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഞ്ഞിപ്പുര-മൂടാൽ ബൈപാസ് യാതാർഥ്യമാക്കണം: ജിദ്ദ-വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി

കഞ്ഞിപ്പുര-മൂടാൽ ബൈപാസ് യാതാർഥ്യമാക്കണം: ജിദ്ദ-വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി

സ്വന്തം ലേഖകൻ

ജിദ്ദ : വളാഞ്ചേരി വട്ടപ്പാറയിൽ വർധിച്ചു വരുന്ന അപകട പരമ്പരക്ക് അറുതി വരുത്താൻ കഞ്ഞിപ്പുര - മൂടാൽ ബൈപാസ് ഉടൻ യാതാർഥ്യമാക്കണമെന്നു ജിദ്ദ - വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട വട്ടപ്പാറയിൽ അപകടം ഒഴിവാക്കാൻ വേണ്ടി കഴിഞ്ഞ യു. ഡി. എഫ് സർക്കാർ ആരംഭിച്ച കഞ്ഞിപ്പുര - മൂടാൽ ബൈപാസ് പദ്ധതി ഇടതു സർക്കാർ അട്ടിമറിച്ചതിൽ യോഗം പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന സമര - പ്രക്ഷോഭ പരിപാടികൾക്ക് യോഗം ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.

ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം കോട്ടക്കൽ മണ്ഡലം കെഎംസിസി ട്രെഷറർ പി. ഇബ്രാഹിം ഹാജി ഉത്ഘാടനം ചെയ്തു. വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് ജാഫർ നീറ്റുകാട്ടിൽ അധ്യക്ഷത വഹിച്ചു.

കെഎംസിസി യുടെ വിവിധ സുരക്ഷാ പദ്ധതികളിൽ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിന്നുള്ള മുഴുവൻ കെഎംസിസി മെമ്പര്മാരെയും ചേർക്കാൻ യോഗം തീരുമാനിച്ചു. അതുപോലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസികൾക്കായുള്ള വിവിധ ക്ഷേമ - പെൻഷൻ പദ്ധതികളിലും മുഴുവൻ മെമ്പര്മാരെയും ചേർക്കാനും യോഗം തീരുമാനിച്ചു.

ഹംസ വട്ടപ്പാറ, മജീദ് പുളിക്കപ്പറമ്പിൽ, ബാവനു പരവക്കൽ, ബഷീർ കുളമങ്കലം, സാബിർ താഴങ്ങാടി, നാസർ ചങ്ങമ്പള്ളി, ടി.പി. ഷമീർ, മുഹമ്മദ് സുനീർ, സുബ്ഹാൻ തേക്കിൽ, സാലിഹ് പാറമ്മൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ജനറൽ സെക്രട്ടറി പി.കെ.അബ്ബാസ് ബാവപ്പടി സ്വാഗതവും ട്രെഷറർ മുസ്തഫ കാവുംപുറം നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP