Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യൂത്ത് ലീഗ് പ്രവർത്തൻ ഇസ്ഹാഖിന്റെ കൊലപാതകം;സിപിഎം നേതാവ് ജയരാജന്റെ സംശയാസ്പദമായ സന്ദർശനം അന്വേഷണ വിദേയമാക്കണം എന്ന് ജുബൈൽ കെഎംസിസി

യൂത്ത് ലീഗ് പ്രവർത്തൻ ഇസ്ഹാഖിന്റെ കൊലപാതകം;സിപിഎം നേതാവ് ജയരാജന്റെ സംശയാസ്പദമായ സന്ദർശനം അന്വേഷണ വിദേയമാക്കണം എന്ന് ജുബൈൽ കെഎംസിസി

സ്വന്തം ലേഖകൻ

ജുബൈൽ: താനൂർ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവർത്തൻ ഇസ്ഹാഖിനെ അതിദാരുണമായ കൊലപാകത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് ജുബൈൽ കെഎംസിസി പോർട്ട് ഏരിയ കമ്മിറ്റി. ജുബൈൽ ഇസ്ലാമിക് സെന്റർ ഹാളിൽ വെച്ച് അനുശോചന യോഗവും മയ്യിത്ത് നിസ്‌കാരവും സംഘടിപ്പിച്ചു. മയ്യിത്ത് നിസ്‌കാരത്തിന് ഇബ്രാഹിം ദാരിമി നേതൃത്വം നൽകി. ഇസ്ഹാഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ജയരാജന്റെ സംശയാസ്പദമായ സന്ദർശനം അന്വേഷണ വിദേയമാക്കണം എന്ന് അനുശോചന യോഗത്തിൽ ആവശ്യപ്പെട്ടു. പോർട്ട് ഏരിയ കമ്മിറ്റി പ്രസിഡന്റ് റാഫി കൂട്ടായി അധ്യക്ഷത വഹിച്ചു.

ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി വൈസ് പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മൽ അനുശോചന പ്രഭാഷണം നിർവഹിച്ചു. പ്രാദേശികമായി മഹല്ല് കമ്മിറ്റികളിൽ നിലനിൽക്കുന്ന അഭിപ്രയ വ്യത്യാസങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു ഭാഗം ചേർന്ന് ഇടപെട്ട് പ്രശ്നങ്ങളെ പർവ്വതീകരിച്ചു കൊണ്ട് ഇരു വിഭാഗങ്ങൾ തമ്മിൽ കടുത്ത ശത്രുത ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുത്തു, അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗൂഢ തന്ത്രങ്ങളാണ് മലപ്പുറം ജില്ലയിലെ തീര ദേശ മേഖലകളിലെ പ്രശ്‌നങ്ങൾക്കുള്ള പ്രധാന കാരണം അനുശോചന യോഗത്തിൽ വിലയിരുത്തി.

മുമ്പ് ചെറിയ സംഘർഷമുണ്ടായപ്പോൾ സർവകക്ഷിയോഗം ചേർന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. ഇരു വിഭങ്ങളിലെയും ആളുകൾ പ്രശ്‌നരഹിതമായി സമാധാനപരമായി ജീവിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. അത് കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി തീരദേശത്ത് കാര്യമായ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ ഒരാഴ്ച മുമ്പാണ് പ്രദേശത്ത് പി.ജയരാജൻ സന്ദർശനം നടത്തിയത്. അതിന് ശേഷം സിപിഎം പ്രവർത്തകർ 'കൗണ്ട് ഡൗൺ' എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവർ പറയുന്നു.

ഇത് പി. ജയരാജന്റെ ആഹ്വാന പ്രകാരമുള്ള കൊലവിളി ആയിരിന്നു എന്ന്, ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് തീരദേശ വാസികൾ തിരിച്ചറിയുന്നത്.തീരദേശ മേഖലയിൽ വിശാലമായ സമാധാന കമ്മിറ്റി ഉണ്ടാക്കി സമാധാന അന്തരീക്ഷം നിലനിന്നിരുന്ന സാഹചര്യത്തിൽ ജയരാജന്റെ സന്ദർശനമാണ് കൊലപാതകത്തിൽ എത്തിച്ചത്, അതിനാൽ ജയരാജൻ അടക്കമുള്ളവർക്കെതിരെ കേസ് എടുത്തു അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരാൻ സംസ്ഥാന സർക്കാർ തയ്യാറാവണം എന്ന് പോർട്ട് ഏരിയ കമ്മിറ്റി അനുശോചനയോഗത്തിൽ ആവശ്യപ്പെട്ടു മലപ്പുറത്തിന്റെ തീരപ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കി സമാധാനം തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ മാർഗ്ഗത്തിൽ ചെറുത്ത് തോൽപ്പിക്കണം എന്നും, കൊലയാളികൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാനുള്ള നിയമപോരാട്ടം നടത്തണം എന്നും അനുശോചനയോഗത്തിൽ പങ്കെടുത്തു സംസാരിച്ചവർ എല്ലാം ആവശ്യപ്പെട്ടു. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഹമീദ് പയ്യോളി, ജനറൽ സെക്രട്ടറി ശംസുദ്ധീൻ പള്ളിയാലി, ട്രെഷറർ നൗഷാദ്, ഓർഗനൈസിങ് സെക്രട്ടറി സൈദലവി പരപ്പനങ്ങാടി, ജോയിന്റ് സെക്രട്ടറി അസീസ് ഉണ്ണിയാൽ എന്നിവരും, വിവിധ ഏരിയ കമ്മിറ്റി നേതാക്കളായ സലാം, ആലപ്പുഴ, കുട്ടി എടപ്പാൾ, ഫിറോസ് എന്നിവരും, നന്നബ്ര പഞ്ചായത്തു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മൊയ്ദീൻ ഹാജി, ഒഐസിസി നേതാവ് ഫസൽ, SIC വർക്കിങ് സെക്രട്ടറി മനാഫ്, കോയ ഫാറൂഖ്, ജമാൽ കൊയപ്പള്ളി തുടങ്ങിയവരും അനുശോചന യോഗത്തിൽ സംസാരിച്ചു. പോർട്ട് ഏരിയ ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി സ്വാഗതവും ബഷീർ താനൂർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP