Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കേളി പ്രവർത്തകൻ രാജേഷിന് യാത്രയയപ്പ് നൽകി

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കേളി പ്രവർത്തകൻ രാജേഷിന് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

റിയാദ് : 25 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ ലാസർദ്ദീ യൂണിറ്റ് പ്രസിഡണ്ട് ആയ രാജേഷിന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേളിയുടെ ആദ്യകാലം മുതലുള്ള പ്രവർത്തകനായിരുന്നു. ന്യൂ സനയ്യ ഏരിയ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിക്കുകയും ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റിയിലും, ഏരിയ കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. സൗദി ലാസുറുദ്ദീ കമ്പനിയിൽ ഇലക്ട്രിഷൻ കം മെഷീൻ മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്ന രാജേഷ് കോഴിക്കോട്ട് മാവൂർ സ്വദേശിയാണ്.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പു ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഷമൽ രാജ് അധ്യക്ഷതയും സെക്രട്ടറി നിസ്സാർ മണ്ണഞ്ചേരി സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, കേളി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്‌മണ്യൻ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനയ്യ രക്ഷാധികാരി കൺവീനർ മനോഹരൻ, ഏരിയ സെക്രട്ടറി ബേബികുട്ടി, ഏരിയ ജോയിന്റ് ട്രഷറർ ഹുസൈൻ മണക്കാട്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബൈജു ബാലചന്ദ്രൻ, ബേബി ചന്ദ്രകുമാർ, കരുണാകരൻ മണ്ണടി, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നിസ്സാർ മണ്ണഞ്ചേരി രാജേഷിന് കൈമാറി. യാത്രയയപ്പ് യോഗത്തിന് രാജേഷ് നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP