Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേളി ഇടപെടൽ ഫലം കണ്ടു; പന്തളം സ്വദേശി സന്ദീപ് നാട്ടിലെത്തി

കേളി ഇടപെടൽ ഫലം കണ്ടു; പന്തളം സ്വദേശി സന്ദീപ് നാട്ടിലെത്തി

സ്വന്തം ലേഖകൻ

റിയാദ്: മാസങ്ങളായി ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ കമ്പനിക്കെതിരെ കേസിന് പോകേണ്ടി വന്ന പന്തളം സ്വദേശിയെ കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു.

പതിമൂന്ന് മാസം മുൻപ് റിയാദിലെ അൽ മുഹ്നീം എന്ന സ്ഥലത്തുള്ള ഒരു ഹോളോ ബ്രിക്‌സ് കമ്പനിയിൽ ജോലിക്കെത്തിയതായിരുന്നു പന്തളം സ്വദേശിയായ സന്ദീപ്. മാസങ്ങളോളം ജോലി ചെയ്തെങ്കിലും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കമ്പനിക്കെതിരെ ലേബർ കോടതിയിൽ പരാതി നൽകി. എന്നാൽ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയായി കമ്പനി സന്ദീപിനെ ഹുറൂബ് ആക്കുകയായിരുന്നു. പിന്നീട് ജോലിയോ ശമ്പളമോ ലഭിക്കാത്തതിനെ തുടർന്ന് ആഹാരത്തിനുപോലും ബുദ്ധിമുട്ടിയ സന്ദീപ് കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകരെ സഹായത്തിനായി സമീപിക്കുകയായിരുന്നു.

കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ എമ്പസി വഴി എക്‌സിറ്റ് വിസ അടിക്കുകയും കേളി ബത്ഹ യൂണിറ്റ് അംഗമായ അമാനുള്ള സ്‌പോൺസർ ചെയ്ത ടിക്കറ്റിൽ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP