Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേളി കുടുംബ സഹായം കൈമാറി

കേളി കുടുംബ സഹായം കൈമാറി

സ്വന്തം ലേഖകൻ

റിയാദ്: കേളി കലാസാംസ്‌കാരിക അൽഖർജ് ഏരിയാ ഹരീഖ് സൂഖ് യൂണിറ്റ് എക്‌സിക്യൂട്ടിവ് അംഗമായിരിക്കെ മരണപ്പെട്ട മുത്തുപിള്ള കുമാറിന്റെ (35) കുടുംബ സഹായം കൈമാറി. കഴിഞ്ഞ മെയ് മാസം ഹൃദയാഘാതത്തെത്തുടർന്നാണ് കുമാർ മരണപ്പെട്ടത്. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായിരുന്നു. 5 വർഷമായി സൗദിയിൽ ജോലി ചെയ്തു വരികയായിരുന്നു. കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന കുടുംബസഹായ പദ്ധതിയിൽ നിന്നാണ് മരണപ്പെടുന്ന കേളി അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത്.

പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, സിപിഐ (എം) പാറശ്ശാല ബ്രാഞ്ച് സെക്രട്ടറി ബിജു, കേളിയുടെ പ്രതിനിധികളായ രക്ഷാധികാരിക്കമ്മിറ്റി മുൻ കൺവീനർ ഉണ്ണികൃഷ്ണൻ, ബേബി, സിഐടിയു മോട്ടോർ തൊഴിലാളി ജില്ലാ പ്രസിഡന്റ് തമ്പിക്കുട്ടൻ, വണ്ടിത്തല മധു എന്നിവരുടെ സാന്നിധ്യത്തിൽ പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രനാണ് സഹായം കൈമാറിയത്. കുമാറിന്റെ ഭാര്യ വിജില കുടുംബ സഹായം ഏറ്റുവാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP