Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇ ഐ എ 2020 കരട് പിൻവലിക്കുക; ലോകത്തെങ്ങും പരിസ്ഥിതി സംരക്ഷണത്തിനുള്ള നീക്കങ്ങൾ നടക്കുമ്പോൾ കേന്ദ്രസർക്കാർ അക്കാര്യം അവഗണിക്കുന്നു': റിയാദ് കേളി

സ്വന്തം ലേഖകൻ

റിയാദ്: സംഘപരിവാർ സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ പിന്തുടർച്ചയായ ഇഐഎ 2020 (പാരിസ്ഥിതിക ആഘാത വിലയിരുത്തൽ) കരട് പിൻവലിക്കണമെന്നും, അന്തിമ വിജ്ഞാപനം ഇറക്കുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും റിയാദ് കേളി കലാസാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.

പുതിയ വ്യവസായങ്ങളും മറ്റു സംരംഭങ്ങളും ആരംഭിക്കുന്നതിന് പാരിസ്ഥിതിക അനുമതിയുടെ ആവശ്യമില്ലെന്നും, ഡാമുകളുടെയും ഖനികളുടെയും റോഡുകളുടെയും വികസന പ്രവർത്തികൾ നടക്കുന്നതിന് മുൻപ് പൊതുജനങ്ങളുടെ അഭിപ്രായം ആരായേണ്ടതില്ലെന്നും മറ്റുമുള്ള പരിസ്ഥിതിയുടെ വിനാശത്തിന് കാരണമായേക്കാവുന്ന നിരവധി നിർദ്ദേശങ്ങളാണ് കരടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ലോകത്താകമാനം പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നടക്കുന്ന നീക്കങ്ങളെ തീർത്തും അവഗണിക്കുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ഈ കരട് അന്തിമ വിജ്ഞാനപനമാക്കുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് കേളി സെക്രട്ടറിയറ്റിന്റെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP