Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലി: റിയാദ് കേളി

സ്വന്തം ലേഖകൻ

റിയാദ്: കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവെയിൽ നിന്നും തെന്നിമാറി ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കാനും, ജീവൻ നഷ്ടപ്പെടാനും ഇടയായതിൽ റിയാദ് കേളി കലാസാംസ്‌കാരിക വേദി നടുക്കവും അനുശോചനവും രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും അടിയന്തരാശ്വാസമായി സഹായധനം നൽകാൻ കേന്ദ്ര വ്യോമയാന വകുപ്പിനോട് കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അപകടത്തിൽപ്പെട്ടവരെയും അവരുടെ ബന്ധുക്കളേയും സഹായിക്കാനായി ഉടൻതന്നെ കൺട്രോൾ റൂമും പരിക്കേറ്റവർക്ക് എയർപ്പോർട്ടിനടുത്തുള്ള ആശുപത്രികളിൽ എല്ലാവിധ ചികിത്സാ സൗകര്യങ്ങളും കേരള സർക്കാറിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ദുബായ് - കോഴിക്കോട് എയർ ഇന്ത്യ വിമാനമാണ് വെള്ളിയാഴ്‌ച്ച രാത്രി അപകടത്തിൽ പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP