Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമാക്കുന്നത് വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രീകരണവും, വർഗ്ഗീയവൽക്കരണവും, വാണിജ്യവൽക്കരണവും: കേളി റിയാദ്

സ്വന്തം ലേഖകൻ

റിയാദ്: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിക്കാനും വർഗ്ഗീയ വൽക്കരിക്കാനും വാണിജ്യവൽക്കരിക്കാനും ലക്ഷ്യംവച്ചുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയം തികച്ചും പ്രതിഷേധാർഹമാണെന്നും, അത് നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും റിയാദ് കേളി കലാസാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.

കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാഭ്യാസത്തിൽ, സംസ്ഥാന സർക്കാരുകളോട് കൂടിയാലോചിക്കാതെ കാതലായ നയവ്യതിയാനങ്ങൾ വരുത്തുന്നത് ഭരണഘടനയിലെ ഫെഡറൽ തത്വങ്ങളോടുള്ള കനത്ത വെല്ലുവിളിയാണ്. പാർലമെന്റിൽ ചർച്ച ചെയ്തു മാത്രമേ പുതിയ നയം നടപ്പാക്കുകയുള്ളൂ എന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രതിപക്ഷത്തിന് ഉറപ്പ് നൽകിയിരുന്നൂ. ആ ഉറപ്പിന്റെ നഗ്‌നമായ ലംഘനമാണ് മോദി സർക്കാർ നടത്തിയിരിക്കുന്നത്.

പുതിയ വിദ്യാഭ്യാസ നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കുകയും സമൂഹത്തിലെ വിദ്യാഭ്യാസ വിദഗ്ധരും, വിദ്യാർത്ഥികളും, ബുദ്ധിജീവികളും നിരവധി നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും സർക്കാരിന്റെ മുന്നിൽ വെക്കുകയും ചെയ്തത് ഒന്നുപോലും പരിഗണിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായി നിയമം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സംഘപരിവാറിന്റെ ഗൂഢപദ്ധതികൾ അടിച്ചേൽപ്പിക്കാനും, വിദ്യാഭ്യാസ മേഖലയെ അടിമുടി സ്വകാര്യവൽക്കരിക്കാനുമുള്ള പദ്ധതികളും പുതിയനിയമത്തിൽ അടങ്ങിയിരിക്കുന്നു. ഇത്തരം പിന്തിരിപ്പൻ നിയമം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യയിലെ മുഴുവൻ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP