Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

യാത്രക്കാർക്ക് മാസ്‌കും ഗ്ലൗസും വിതരണം ചെയ്യാൻ എയർഇന്ത്യ റിയാദ് ഓഫീസിൽ കേളി ഹെൽപ് ഡെസ്‌ക്ക്

യാത്രക്കാർക്ക് മാസ്‌കും ഗ്ലൗസും വിതരണം ചെയ്യാൻ എയർഇന്ത്യ റിയാദ് ഓഫീസിൽ കേളി ഹെൽപ് ഡെസ്‌ക്ക്

സ്വന്തം ലേഖകൻ

റിയാദ്: വന്ദേഭാരത് മിഷന്റെ ഭാഗമായി റിയാദിൽ നിന്ന് ഇന്ത്യയുടെ വിവിധ എയർപോർട്ടുകളിലേക്ക് പോകുന്നതിന് ടിക്കറ്റിനായി എയർ ഇന്ത്യ റിയാദ് ഓഫീസിൽ എത്തുന്ന യാത്രക്കാർക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്‌കും ഗ്ലൗസും സൗജന്യമായി വിതരണം ചെയ്യാൻ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ റിയാദ് എയർ ഇന്ത്യ ഓഫീസിൽ കേളി കോവിഡ് സുരക്ഷാ ഹെല്പ് ഡെസ്‌ക്ക് പ്രവർത്തനം ആരംഭിച്ചതായി കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുർ അറിയിച്ചു.

എയർ ഇന്ത്യ പ്രതിനിധികളായ ഹരൂൺ, വിന്നി മാത്യു, മനോജ് എന്നിവരുമായി കേളി ജീവകാരുണ്യവിഭാഗം ചെയർമാൻ സുരേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് എയർ ഇന്ത്യ റിയാദ് ഓഫീസിൽ ടിക്കറ്റ് വാങ്ങാനെത്തുന്നവർക്ക് മാസ്‌കും ഗ്ലൗസും വിതരണം ചെയ്യാൻ അവസരമൊരുങ്ങിയത്. മാസ്‌കും ഗ്ലാൗസും ധരിച്ചെത്തുന്ന യാത്രക്കാരുടെ പഴയ മാസ്‌കിനും ഗ്ലൗസിനും പകരം പുതിയവ നൽകിയാണ് ഒരോ യാത്രക്കാരേയും യാത്രയാക്കുന്നത്. കേളി ജീവകാരുണ്യവിഭാഗം പ്രവർത്തകരായ മുരളി കണിയാരത്ത്, ഹനീഫ, നാസർ, മധു പട്ടാമ്പി എന്നിവരാണ് കേളി കോവിഡ് സുരക്ഷാ ഹെല്പ് ഡെസ്‌ക്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Stories you may Like

കോവിഡ് മഹാമാരിയെ തുടർന്ന് നിലനിന്നിരുന്ന ലോക്ക്ഡൗണിൽ കേളി ഹെൽപ് ഡെസ്‌ക്ക് മുഖേന വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണമാണ് മാസ്‌കും ഗ്ലൗസും വിതരണം ചെയ്യുന്ന പ്രവർത്തനവും ഏറ്റെടുത്തതെന്ന് കേളി സെക്രട്ടറി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP