Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിദ്ദയിൽ ഒ ഐ സി സി സംഘടിപ്പിച്ച 'പൗരത്വ ഭേദഗതി നിയമവും ഇന്ത്യൻ ഭരണ ഘടനയും' എന്ന വിഷയത്തിൽ ജസ്റ്റിസ് കമാൽ പാഷ മുഖ്യ പ്രഭാകനായി

ജിദ്ദയിൽ ഒ ഐ സി സി സംഘടിപ്പിച്ച 'പൗരത്വ ഭേദഗതി നിയമവും ഇന്ത്യൻ ഭരണ ഘടനയും' എന്ന വിഷയത്തിൽ ജസ്റ്റിസ് കമാൽ പാഷ മുഖ്യ പ്രഭാകനായി

സ്വന്തം ലേഖകൻ

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനവും മനുഷ്യത്വ വിരുദ്ധവുമാണെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി കമാൽ പാഷ പറഞ്ഞു. പൗരത്വ നിയമം മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്നും ഇന്ത്യയിലെ മുഴുവൻ സമുദായങ്ങളെയും ബാധിക്കുന്നതാണെന്നും ആയതിനാൽ ഈ നിയമത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഷറഫിയ്യ ഇമ്പാല ഗാർഡനിൽ സംഘടിപ്പിച്ച 'പൗരത്വ ഭേദഗതി നിയമവും ഇന്ത്യൻ ഭരണ ഘടനയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

1955 ലാണ് ഇന്ത്യൻ പൗരത്വ നിയമം നിലവിൽ വന്നത്. ഇന്ത്യൻ ഭരണഘടനയനുസരിച്ചു പൗരത്വം നൽകുന്നത് മതം നോക്കിയല്ല. ഇന്ത്യ അടിസ്ഥാനപരമായി ഒരു മത നിരപേക്ഷ രാജ്യമാണ്. പാക്കിസ്ഥാൻ, ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പൗരത്വം ലഭിക്കാൻ വിവിധ കാരണങ്ങളാൽ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. അഭയം തേടി വരുന്ന എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് ഇന്ത്യൻ പാരമ്പര്യമെന്നു സ്വാമി വിവേകാന്ദന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

മത നിരപേക്ഷത എന്നത് ഇന്ത്യൻ ഭരണ ഘടനയുടെയും രാജ്യത്തിന്റെയും അടിസ്ഥാന മൂല്യമാണ്.പൗരത്വം റദ്ദു ചെയ്ത് ജനങ്ങളെ തടങ്കൽ പാളയത്തിലടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ പൗരന് മാത്രമേ പാസ്‌പോര്ട്ട് ലഭിക്കൂ എന്നിരിക്കെ ഇന്ത്യൻ പാസ്‌പോര്ട്ട് പൗരത്വം ലഭിക്കാനുള്ള രേഖയായി അംഗീകരിക്കാത്തത് പ്രവാസികളുടെ പണം അപഹരിച്ചു അവരെ പുറത്താക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ മുസ്ലിം സ്ത്രീകൾ സമരം ചെയ്യാൻ പാടില്ലെന്ന മുസ്ലിം പണ്ഡിതരുടെ നിലപാടിനെ അദ്ദേഹം വിമർശിച്ചു.മോദി സർക്കാർ നടപ്പാക്കിയ നോട്ടു നിരോധനം ഇന്ത്യൻ സമ്പാധഘടനയെ തകർത്തുവെന്നും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട ഇതിനെതിരെ അന്ന് ജനങ്ങൾ ശക്തമായി പ്രതിഷേധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തകർന്ന സമ്പദ്ഘടനയിൽ നിന്നും ജനശ്രദ്ധ തിരിക്കാനും രാജ്യത്ത് മത ധ്രുവീകരണം ഉണ്ടാക്കാനുമാണ് ബിജെപി സർക്കാർ പൗരത്വ നിയമം കൊണ്ട് വന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടാൽ ഏകാധിപത്യത്തിലേക്കു വഴി മാറുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു .ആയതിനാൽ കേന്ദ്ര സർക്കാർ വിവാദ പൗരത്വ നിയമം പിൻവലിക്കും വരെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി സമരം തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി. പി മുഹമ്മദലി പരിപാടി ഉത്ഘാടനം ചെയ്തു. മുതിർന്ന ഒ ഐ സി സി നേതാവ് അബ്ദുൽ മജീദ് നഹ അധ്യക്ഷത വഹിച്ചു. വി. പി ഷിയാസ് ആശംസ നേർന്നു സംസാരിച്ചു

വിദ്യാര്ഥികളുടെ ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഷാനവാസ് മാസ്റ്റർ ഭരണ ഘടനയുടെ ആമുഖം സദസ്സിനു ചൊല്ലിക്കൊടുത്തു. കമാൽ പാഷക്ക് ഒ ഐ സി സി യുടെ ഉപഹാരം കുഞ്ഞാലി ഹാജി നൽകി .ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ സ്വാഗതവും അലവി നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP