Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസജീവിതം അവസാനിപ്പിച്ച് ഇഖ്ബാൽ കൊടുങ്ങല്ലൂർ നാട്ടിലേക്ക് യാത്രയായി

പ്രവാസജീവിതം അവസാനിപ്പിച്ച് ഇഖ്ബാൽ കൊടുങ്ങല്ലൂർ നാട്ടിലേക്ക് യാത്രയായി

സ്വന്തം ലേഖകൻ

റിയാദ്: ചില്ലയുടെ വായനാ നാൾവഴികളിൽ ആഴവും പരപ്പുമുള്ള പുസ്തകവാതരണം കൊണ്ട് സജീവമായിരുന്ന ഇഖ്ബാൽ കൊടുങ്ങല്ലൂർ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയായി. സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ വിഷയങ്ങളെ ഗൗരവമായി വിശദീകരിക്കുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും സമഗ്രമായ ചർച്ചകൾക്ക് വിധേയമാക്കുകയും ചെയ്യുന്ന വായനക്കാരനാണ് ഇഖ്ബാൽ. ചില്ലയുടെ പ്രതിമാസ വായനകളെ വിശാലമായ ജനാധിപത്യ സംവാദങ്ങളുടെ വേദിയാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാകാത്തതാണെന്ന് ചില്ല അഭിപ്രായപ്പെട്ടു.

2015 ഫെബ്രുവരിയിൽ പി എൻ ഗോപീകൃഷ്ണന്റെ 'ബിരിയാണി - ഒരു സസ്യേതര രാഷ്ട്രീയ കവിത' അവതരിപ്പിച്ചായിരുന്നു ചില്ലയുടെ പ്രതിമാസവായനയിൽ ഇഖ്ബാൽ കൊടുങ്ങല്ലൂരിന്റെ തുടക്കം. ആനന്ദിന്റെ 'ആൾക്കൂട്ടം' എന്ന നോവലിന്റെ പുനർവായന നടത്തിയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതിനകം അൻപതിലധികം പുസ്തകങ്ങളാണ് ഇഖ്ബാൽ ചില്ലയിൽ പരിചയപ്പെടുത്തിയത്. ചില്ല സംഘടിപ്പിച്ച സംവാദപരിപാടികളിൽ വിവിധ വിഷയങ്ങളിൽ സംവദിക്കുകയും ജനാധിപത്യപരമായ തുറന്ന ചർച്ചകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.

എം ഫൈസൽ, നജിം കൊച്ചുകലുങ്ക്, ജയചന്ദ്രൻ നെരുവമ്പ്രം, ബീന, ടി ആർ സുബ്രഹ്മണ്യൻ, ജോഷി പെരിഞ്ഞനം, മിനി, സീബ കൂവോട്,, നജ്മ, ലീന കൊടിയത്ത്, പ്രിയ, അനിത, സുരേഷ് കൂവോട്, അഡ്വ ആർ മുരളീധരൻ, മുനീർ കൊടുങ്ങല്ലൂർ, സാലു, വിപിൻ, സുനിൽ ഏലംകുളം, ഹരികൃഷ്ണൻ,, കൊമ്പൻ മൂസ, ബഷീർ കാഞ്ഞിരപ്പുഴ, റസൂൽ സലാം, നാസർ കാരക്കുന്ന്, സുരേഷ് ലാൽ ,നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP