Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എസ് ഡി പി ഐ കരുത്ത് തെളിയിക്കും; മാറ്റത്തിനന്നയി വോട്ട് ചെയ്തവർക്ക് നന്ദി': ഇന്ത്യൻ സോഷ്യൽ ഫോറം

എസ് ഡി പി ഐ കരുത്ത് തെളിയിക്കും; മാറ്റത്തിനന്നയി വോട്ട് ചെയ്തവർക്ക് നന്ദി': ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

ജിദ്ദ: ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ എന്ന തത്വം ഉയർത്തിപ്പിടിച്ച് പതിനഞ്ചാം കേരള നിയമ സഭയിലേക്കും മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലും മത്സരിച്ച എസ്.ഡി.പി.ഐ. സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്ത എല്ലാവർക്കും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്റ് അഷ്റഫ് മൊറയൂർ, സൗദി കേരള സ്റ്റേറ്റ് കോഓർഡിനേറ്റർ ബഷീർ കാരന്തൂർ എന്നിവർ ഹൃദ്യമായ നന്ദി അറിയിച്ചു.

ഫാഷിസത്തെ പരാജയപ്പെടുത്താനും ജനാധിപത്യവും മതേതരത്വവും നില നിൽക്കാനും വേണ്ടി പ്രവാസജീവിതത്തിലും അഹോരാത്രം പ്രവർത്തിച്ചവർക്കും സഹകരിച്ച സുമനസ്സുകൾക്കും സോഷ്യൽ ഫോറം ഭാരവാഹികൾ നന്ദി അറിയിച്ചു.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും മത്സരിച്ച മറ്റു നിയസഭാമണ്ഡലങ്ങളിലും പാർട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുഴുസമയം പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരുടെയും പ്രവർത്തനങ്ങൾ സോഷ്യൽ ഫോറം സർവ്വാത്മനാ നെഞ്ചേറ്റുന്നതായും അഭിനന്ദന പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP