Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സംഘപരിവാറിന്റെ ഒളിയജണ്ടകൾ മറനീക്കി പുറത്തു വരുന്നു; ഇയ്യിടെ നാഗ്പൂരിൽ നിന്ന് കേരളത്തിലേക്ക് ലോറിയിൽ കടത്തിയ ഒന്നരക്കോടി രൂപയുടെ കള്ളപ്പണക്കടത്തിനെക്കുറിച്ച് അന്വേഷണമോ മാധ്യമ വിചാരണയോ ഇല്ലാത്തത് ആരുടെ താല്പര്യത്തിന്?' ഇന്ത്യൻ സോഷ്യൽ ഫോറം

'സംഘപരിവാറിന്റെ ഒളിയജണ്ടകൾ മറനീക്കി പുറത്തു വരുന്നു; ഇയ്യിടെ നാഗ്പൂരിൽ നിന്ന് കേരളത്തിലേക്ക് ലോറിയിൽ കടത്തിയ ഒന്നരക്കോടി രൂപയുടെ കള്ളപ്പണക്കടത്തിനെക്കുറിച്ച് അന്വേഷണമോ മാധ്യമ വിചാരണയോ ഇല്ലാത്തത് ആരുടെ താല്പര്യത്തിന്?' ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

ജിദ്ദ: രാജ്യത്ത് ഹിന്ദുത്വ ഭരണം പൂർണ്ണമാക്കാനുള്ള തത്രപ്പാടിൽ സംഘപരിവാർ സകല കുതന്ത്രങ്ങളും പുറത്തെടുക്കുന്നതിന്റെ ഉദാഹരണമാണ് എറണാകുളത്ത് ബംഗാൾ സ്വദേശികളായ യുവാക്കളെ എൻ.ഐ. എ പിടികൂടിയ സംഭവമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ആരോപിച്ചു.

യു.എ.ഇ. കോൺസുലേറ്റ് വഴി നടത്തിയ സ്വർണ്ണക്കടത്തിന്റെ അന്വേഷണം ഒരു കേന്ദ്ര മന്ത്രിയിലേക്കും സംഘ്പരിവാർ നേതാക്കളിലേക്കും എത്തുന്നതിനെ തടയിടാനും മറ്റു ചിലരെ ബലിയാടാക്കി രംഗം കലുഷിതമാക്കാനുമുള്ള ഉന്നതതല ഗൂഢാലോചയുടെ ഭാഗമാണ് പെരുമ്പാവൂരിലെ അൽ ഖായിദ നാടകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. അന്യ സംസ്ഥാന തൊഴിലാളികളെ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിൽ നിന്നുള്ള ചെറുപ്പക്കാരെ പിടികൂടി കൊഴുപ്പേകുന്ന വാർത്തകൾ നിരത്തി നാട്ടിൽ അരാജകത്വ ഭീതി വിതക്കുന്നത് ആർ.എസ്.എസ്സിന്റെ ഒളിയജണ്ടകൾ നടപ്പാക്കാനുള്ള തന്ത്രമാണെന്നും യോഗം വിലയിരുത്തി.

ഏതാനും ദിവസങ്ങൾക്കു മുമ്പ് നാഗ്പൂരിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ ഒന്നരക്കോടി രൂപയുടെ കള്ളപ്പണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണമോ മാധ്യമ വിചാരണയോ ഇല്ലാതെ പോവുന്നത് ആരുടെ താല്പര്യത്തോടെയാണെന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ. ബിജെപി.നേരിട്ട് ഭരണത്തിലില്ലാത്ത കേരളത്തിലും ബംഗാളിലും മേൽക്കൈ നേടാനുള്ള കുടില തന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തുന്ന ഇത്തരം മനുഷ്യത്വ രഹിതമായ പ്രവൃത്തികളെന്നും യോഗം വിലയിരുത്തി.

അതേ സമയം മിലിട്ടറി ഉദ്യോഗസ്ഥരടക്കമുള്ള ഹിന്ദുത്വ ഭീകരർ ചാരപ്രവൃത്തികളിലും ദേശദ്രോഹ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതും പിടിക്കപ്പെടുന്നതും ദേശീയ മാധ്യമങ്ങൾ പോലും വർത്തയാക്കാൻ മടിക്കുന്നതു ഭരകൂടത്തെ തൃപ്തിപ്പെടുത്താനോ അതോ ഭീഷണികൾക്കു വഴങ്ങിയാണോ എന്ന് അറിയാൻ കൗതുകമുണ്ട് . നയതന്ത്ര ബാഗ്ഗജ് വഴി നിരന്തരം കള്ളക്കടത്ത് നടത്തിയ സംഘപരിവാര ബന്ധമുള്ള വമ്പൻ സ്രാവുകളെ രക്ഷിച്ചെടുക്കാനായി ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ചിലരെ കുരുതികൊടുത്ത് പൊതുജനത്തെ വിഡ്ഡികളാക്കുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയുമാണ് ഹിന്ദുത്വർ. എന്നാൽ ആർ. എസ്. എസ്സിന്റെ ഒളിയജണ്ടകൾ തിരിച്ചറിയാതെ എച്ചിൽക്കഷ്ണത്തിനുവേണ്ടി കടിപിടികൂടുകയാണ് സംസ്ഥാന ഭരണകൂടവും പ്രതിപക്ഷവും. കപട ദേശീയത ഉയർത്തിക്കാട്ടി ഹിന്ദുത്വർ നടത്തുന്ന കോലാഹലങ്ങൾ തിരിച്ചറിയാതെ പോയാൽ രാജ്യത്തിന്റെ അഖണ്ഡത അപകടത്തിലാവുമെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇ. എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, അബ്ദുൽ ഗനി മലപ്പുറം, മുജാഹിദ് പാഷ, സയ്യിദ് കലന്തർ , അൽ അമാൻ നാഗർ കോവിൽ, നാസർ ഖാൻ, ഹംസ കരുളായി, ഹനീഫ കിഴിശ്ശേരി, ഫൈസൽ മമ്പാട്, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP