Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'രാജമല ഉരുൾ പൊട്ടൽ, കരിപ്പൂർ വിമാന ദുരന്തം; അത്യന്തം വേദനയുളവാക്കുന്നത്': ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

ജിദ്ദ: കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ നാടൊന്നാകെ ഭീതിയുടെ നിഴലിൽ കഴിയുമ്പോൾ തുടർ ദുരന്തങ്ങൾ സംഭവിക്കുന്നത് അത്യന്തം വേദനാജനകമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. അധികൃതരും സാധാരണ പൗരന്മാരും കൊറോണ മാറാവ്യാധിക്കെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് നിനച്ചിരിക്കാതെ മറ്റു ദുരന്തങ്ങൾ വന്നെത്തുന്നത്. ഇടുക്കി രാജമലയിൽ ഉരുൾ പൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട് ജീവൻ പൊലിഞ്ഞവർക്കും കരിപ്പൂരിൽ ദുബായിൽ നിന്നുള്ള എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി.

രാജമലയിൽ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താനായി അശ്രാന്ത പരിശ്രമം നടത്തുന്ന രക്ഷാപ്രവർത്തകർക്ക് സർവ്വ പിന്തുണയും നേരുന്നതായി സോഷ്യൽ
ഫോറം ഭാരവാഹികൾ സന്ദേശത്തിൽ അറിയിച്ചു. വീട് നഷ്ടപ്പെട്ടും ഗുരുതരമായി പരിക്കേറ്റും ആശുപത്രിയിൽ കഴിയുന്നവർക്ക് സർക്കാറിന്റെ ഭാഗത്തു നിന്ന് എല്ലാ സഹായവുമുണ്ടാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

രാജമല ദുരന്തത്തിലും കരിപ്പൂർ വിമാന ദുരന്തത്തിലും പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന എല്ലാവരും എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെയെന്നു യോഗം ആശംസിച്ചു.

ഓൺ ലൈൻ യോഗത്തിൽ സോഷ്യൽ ഫോറം സൗദി നാഷണൽ കോഓർഡിനേറ്റർ അഷറഫ് മൊറയൂർ, ഇ.എം. അബ്ദുല്ല, ആലിക്കോയ ചാലിയം (ജിദ്ദ), മുഹമ്മദ് കോയ ചേലേമ്പ്ര, ഹനീഫ ചാലിപ്പുറം (അബഹ), മുഹമ്മദ് ഹാരിസ് മംഗളൂരു, ബഷീർ കാരന്തൂർ(റിയാദ്), വസീം ഖാൻ, അഷ്റഫ് പുത്തൂർ (ദമ്മാം) എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP