Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാത്തിമത്ത് മുർഷിദക്ക് സോഷ്യൽ ഫോറം ഉപഹാരം നൽകി

ഫാത്തിമത്ത് മുർഷിദക്ക് സോഷ്യൽ ഫോറം ഉപഹാരം നൽകി

സ്വന്തം ലേഖകൻ

ജിദ്ദ: കൊറോണ മൂലം കർഫ്യൂ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സ്‌കൂളില്ലാത്തതിനാൽ വീട്ടിൽ നിന്നും പുറത്തുപോവാതെയിരിക്കുമ്പോൾ തന്റെ കരവിരുത് കാലിഗ്രാഫിയിലൂടെയും മറ്റു രചനകളിലൂെടയും വരച്ചു കഴിവ് തെളിയിച്ച ഫാത്തിമത്ത് മുർഷിദക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ഉപഹാരം നൽകി.

ജിദ്ദ അഹ്ദാബ് ഇന്റർനാഷണൽ സ്‌കുളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മലപ്പുറം ജില്ലയിലെ ആനമങ്ങാട് കോഴിപ്പുറത്ത് അബ്ദുൽ ജബ്ബാർ - സുമയ്യ ദമ്പതികളുടെ മകളായ മുർഷിദ. ഹയ്യ സഫയിലെ വീട്ടിലെത്തി ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി ഉപഹാരം കൈമാറി.

ബീരാൻകുട്ടി കോയിസ്സൻ, റഫീഖ് പഴമള്ളൂർ എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP