Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അബ്ദുല്ല മുഹമ്മദിന്റെ വിയോഗത്തിൽ പ്രവാസ ലോകത്ത് അനുശോചന പ്രവാഹം; തീരാനഷ്ടമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം

അബ്ദുല്ല മുഹമ്മദിന്റെ വിയോഗത്തിൽ പ്രവാസ ലോകത്ത് അനുശോചന പ്രവാഹം; തീരാനഷ്ടമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

ജിദ്ദ: നാട്ടിലും പ്രവാസ ദേശത്തും നിരവധി ജീവകാരുണ്യ പ്രവർത്തനിങ്ങളിൽ നേതൃത്വം വഹിക്കുന്ന ജിദ്ദയിലെ ഹിബ - ഏഷ്യ പോളീക്ലിനിക് മാനേജിങ് ഡയരക്ടർ അബ്ദുള്ള മുഹമ്മദ് വെള്ളേങ്ങരയുടെ വിയോഗം ജിദ്ദയിലെ പ്രവാസികളിൽ വിശേഷിച്ചും ഗൾഫിലെ പ്രവാസികളിൽ പൊതുവിലും കടുത്ത ദുഃഖത്തിന് വഴിയൊരുക്കി. രോഗബാധിതനായി ഏതാനും ദിവസമായി ചികത്സയിലായിരുന്ന അബ്ദുല്ലാ മുഹമ്മദ് (54) ശനിയാഴ്ച വൈകീട്ടാണ് മരണപ്പെട്ടത്. കിങ് അബ്ദുള്ള മെഡിക്കൽ സെന്ററിൽ കൊറോണാ ചികത്സയിലായിരുന്നു. എന്നാൽ അന്ത്യം ഹൃദയ സ്തംഭനത്തെ തുടർന്നായിരുന്നു.

മലപ്പുറം, പാണ്ടിക്കാട്, ചെമ്പ്രശ്ശേരി സ്വദേശിയായ അദ്ദേഹം വണ്ടുർ നിംസ് ഹോസ്പ്പിറ്റൻ മനേജിങ് ഡയരക്ടർ, വണ്ടുർ സഹ്യ ആർട്സ് ആൻഡ് സയൻസ് കോളേജ് രക്ഷാധികാരി തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിരുന്നു. നാട്ടിലും ഇവിടെയും നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു.

കുടുംബത്തോടൊപ്പം ജിദ്ദയിലായിരുന്നു താമസം. ഭാര്യ: ആസ്യ. മക്കൾ: നജ്മ, ഫഹദ്, നിഷിദ. മരുമക്കൾ: മുസ്തഫ തോളൂർ (ജിദ്ദ), നസ്ലി, മുഹമ്മദ് കുഞ്ഞി. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, അയ്യൂബ്, നാസർ (ഇരുവരും ജിദ്ദ), ഫാത്തിമ, സൈനബ, സാജിദ.

നാട്ടിലും പ്രവാസ ദേശത്തും നിരവധി ജീവകാരുണ്യ പ്രവർത്തനിങ്ങളിൽ നേതൃത്വം വഹിക്കുന്ന ജിദ്ദയിലെ ഹിബ - ഏഷ്യ പോളീക്ലിനിക് മാനേജിങ് ഡയരക്ടറും ജിദ്ദയിലും ചെയ്ത അബ്ദുള്ള മുഹമ്മദ് വെള്ളേങ്ങരയുടെ വിയോഗത്തിൽ നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളും വ്യക്തികളും സാമൂഹ്യ സംഘടനകളും അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.

ജിദ്ദയിലെ പ്രവാസികൾക്ക് കനത്ത നഷ്ടമാണുണ്ടാക്കിയിട്ടുള്ളതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദീർഘ കാലത്തെ പ്രവാസ ജീവിതത്തിൽ ആരോഗ്യ,വിദ്യാഭ്യാസ മേഖലകളിൽ തന്റേതായ സാന്നിദ്ധ്യം കൊണ്ട് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അബ്ദുല്ല മുഹമ്മദെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ പറഞ്ഞു.

ദീർഘ കാലത്തെ പ്രവാസ ജീവിതത്തിൽ ആരോഗ്യ,വിദ്യാഭ്യാസ മേഖലകളിൽ തന്റേതായ സാന്നിദ്ധ്യം കൊണ്ട് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അബ്ദുല്ല മുഹമ്മദെന്ന് ജിദ്ദയിലെ ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളായ ഹനീഫ കിഴിശ്ശേരി (പ്രസിഡന്റ്), കോയിസ്സൻ ബീരാൻ കുട്ടി (ജനറൽ സെക്രട്ടറി) എന്നിവർ അനുസ്മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP