Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

'കരിപ്പൂരിനും നീതി വേണം' ഐ.സി.എഫ് ബഹുജനസംഗമം നടത്തി

സ്വന്തം ലേഖകൻ

മക്ക: പൊതുമേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രധാന വിമാനത്താവളമായ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അതികൃതരുടെ അവഗണക്കെതിരെ ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റി ബഹുജന സംഗമം നടത്തി. മലബാറിന്റെ വികസനകുതിപ്പിന് വേഗത നൽകിയ കരിപ്പൂർ വിമാനത്താവളം പ്രവർത്തന മികവിലും രാജ്യത്തെ പ്രധാന എയർപോർട്ടുകളോടൊപ്പം നില കൊള്ളുകയാണ്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കരിപ്പൂരിനെയാണെന്നത് തന്നെയാണ് ഈ എയർപോർട്ടിന്റെ പ്രാധാന്യവും പ്രസക്തിയും വർധിപ്പിക്കുന്നത്. എന്നാൽ കാലാകാലങ്ങളിലായി കരിപ്പൂർ എയർപോർട്ടിനെ തകർക്കാൻ വിവിധ തലങ്ങളിൽ ആസൂത്രിത നീക്കങ്ങൾ നടക്കുന്നതായി ബഹുജനസംഗമം അഭിപ്രായപ്പെട്ടു. അടുത്തിടെ നടന്ന അപകടത്തിന്റെ മറവിൽ വിമാനത്താവളത്തിന്റെ അസൗകര്യങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു, രാജ്യത്തിന് ഏറ്റവും വരുമാനം നേടി തരുന്ന വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സ്വകാര്യ കമ്പനികൾക്ക് വേണ്ടി തടസ്സപ്പെടുത്തുകയാണ് തല്പര കക്ഷികളെന്നും സംഗമം കുറ്റപ്പെടുത്തി.മലബാറിലെ കാർഷിക വ്യാവസായിക മേഖലകളിലെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിൽ എത്തിക്കുന്നത് കരിപ്പൂർ കാർഗോ സർവീസുകൾ മുഖേനയാണ്, വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താറുമാറാവുന്നതോടെ മലബാറിലെ സാമ്പത്തിക രംഗം കൂടി തകരുന്ന സാഹചര്യമുണ്ടാവുമെന്ന് സംഗമം ഉൽഘാടനം ചെയ്ത എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ അഭിപ്രായപ്പെട്ടു.ഐ.സി.എഫ് കാമ്പയിനോടാനുബന്ധിച്ചു സോഷ്യൽ മീഡിയ പ്രചാരണം, പേർസണൽ കാമ്പയിൻ, ഓൺലൈൻ പ്രൊട്ടസ്‌ററ് വാൾ, കേന്ദ്ര സർക്കാറിന് ഒരു ലക്ഷം ഇമെയിൽ സന്ദേശം എല്ലാ ഗൾഫ് രാജ്യങ്ങളിലും 'സേവ് കരിപ്പൂർ മൂവ്' തുടങ്ങിയ പരിപാടികളും നടക്കും. എം.ഡി.എഫ് പ്രസിഡന്റ് കെ.എം.ബഷീർ. ഐ.സി.എഫ് ജിസി സെക്രട്ടറി ശരീഫ് കാരശ്ശേരി, വി.കെ റഊഫ് ,അസ്ലം പാലത്ത്, കബീർ കൊണ്ടോട്ടി, മുജീബ് എ ആർ നഗർ, സയ്യിദ് ഹബീബ് അൽ ബുഖാരി, ബഷീർ എറണാകുളം, മൻസൂർ പള്ളൂര്, തുടങ്ങിയവർ സംബന്ധിച്ചു, സിറാജ് കുറ്റ്യാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP