Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ ഒറ്റക്കല്ല ഐസിഎഫ് കൂടെയുണ്ട്; സാന്ത്വന കിറ്റ് വിതരണം രണ്ടാം ഘട്ടത്തിലേക്ക്

സ്വന്തം ലേഖകൻ

മക്ക: കോവിഡ്19 വൈറസ് അതി ഭീകരമായി മനുഷ്യരാശിയെ വേട്ടയാടികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീടുകളിലും റൂമുകളിലും തളക്കപ്പെട്ടു ജോലിയും ശമ്പളവുമില്ലാതെ ഒരു നേരത്തെ അന്നത്തിന് പോലും വഴി മുട്ടി നിൽക്കുന്ന മക്കയിലെ പ്രവാസികൾക്ക് സാന്ത്വന സ്പർശവുമായി ഐസിഎഫ് മക്ക ഘടകം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. നിങ്ങൾ ഒറ്റയ്ക്കല്ല ഐസിഎഫ് കൂടെയുണ്ട് എന്ന ശീർഷകത്തിൽ രിസാല സ്റ്റഡി സർക്കിൾ മക്ക ഘടകവുമായി സഹകരിച്ചാണ് ഐസിഎഫ് സാന്ത്വന പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

രോഗ വ്യാപനം തടയുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. അത് മൂലം വിവിധ ഭാഗങ്ങളിൽ ഒട്ടനേകം ആളുകൾക്ക് ജോലിയും കൂലിയും നഷ്ടമായിട്ട് ദിവസങ്ങളായി. സ്ഥിര വരുമാനം ഇല്ലാത്തവരായ ഇവർ കടകളും മറ്റും അടഞ്ഞു കിടന്നതോടെ കടുത്ത പ്രയാസങ്ങൾ നേരിടുകയാണ് ഇത്തരം ആളുകളെ സഘടനാ സംവിധാനത്തിലൂടെയും പൊതു മാർഗങ്ങളിലൂടെയും കണ്ടെത്തി അവർക്കാവശ്യമായ ഭക്ഷണ കിറ്റുകൾ നൽകിയും മറ്റുമാണ് ഐ സിഎഫ്‌ന്റെ കീഴിൽ സാന്ത്വന പ്രവർത്തനം നടക്കുന്നത്.

ആദ്യഘട്ടത്തിൽ അർഹതപ്പെട്ടവരെ കണ്ടെത്തി അവർക്കാവശ്യമായ ഭക്ഷണവസ്തുക്കളും മറ്റും വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. ആവശ്യക്കാർ വലിയ തോതിൽ വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ രണ്ടാം ഘട്ടം എന്ന നിലത്തിൽ 1000 കിറ്റുകൾ വിതരണത്തിനായി തയ്യാറായി വരുന്നു സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധമേഖലകളിലുളവരെ ഉൾപ്പെടുത്തി ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നു.

T S B തങ്ങളുടെ നേതൃത്വത്തിൽ മുഹമ്മദ് ഹനീഫ് അമാനി, സൈതലവി സഖാഫി, ബാഖവി, ജലീൽ മാസ്റ്റർ, ഷാഫി ബാഖവി എന്നിവരടങ്ങിയ കോർഡിനേഷൻ കമ്മിറ്റിയാണ് ഹെല്പ് ഡെസ്‌കിനു നേതൃത്വം നൽകുന്നത്. ഫുഡ്, മെഡിക്കൽ എന്നി രണ്ടു വിഭാഗങ്ങളിലായി പ്രത്യേകം സമിതികൾ പ്രവർത്തിക്കുന്നു. യാസർ മറ്റത്തൂരിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സമിതിയിൽ ശിഹാബ് കുറുകത്താണി,യ ഹ്യ ആസിഫലി, അൻവർ കൊളപ്പുറം എന്നിവരും ഫുഡ് വിഭാഗത്തിൽ ഹംസമേലാറ്റൂരിന്റെ നേതൃത്വത്തിൽ മുസ്തഫ കാളോത്ത്, അബ്ദുസ്സലാം ഇരുമ്പുഴി, അബ്ദുൽ റഷീദ് വേങ്ങര, മുസ്തഫ പട്ടാമ്പി എന്നിവരും അംഗങ്ങളാണ്.

വ്യക്തികളും സ്ഥാപനങ്ങളും മറ്റും നൽകുന്ന സാമ്പത്തിക സഹായവും വിഭവങ്ങളും സമാഹരിച്ചാണ് ഭക്ഷണ കിറ്റുകൾ തയ്യാറാക്കുന്നത്. സെൻട്രൽ കമ്മറ്റിക്ക് കീഴിൽ ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും റമളാൻ മാസത്തിന്റെ മുന്നോടിയായി വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചു വരികയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP