Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഐ.സി.എഫ് ദമാം സെൻട്രൽ സാന്ത്വനം കിറ്റുകൾ വിതരണം ചെയ്തു

ഐ.സി.എഫ് ദമാം സെൻട്രൽ സാന്ത്വനം കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

ദമാം: കോവിഡ് -19 വ്യാപനം തടയുന്നതിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായി 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചതോടെ തൊഴിൽ മേഖല അടച്ചതോടെ ദുരിതത്തിലായവരെ കണ്ടെത്തി ഐ.സി.എഫ് ദമാം സെൻട്രൽ സാന്ത്വനം സമിതി ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യ കിറ്റുകൾ റൂമുകളിൽ എത്തിച്ചു നൽകിയത് നിരവധി പേർക്ക് അനുഗ്രഹമായി.

ആദ്യ ഘട്ടത്തിൽ ദമാം സെൻട്രൽ പരിധിയിലെ സെക്ടർ -യൂണിറ്റ് കമ്മിറ്റികളാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. അരി, പഞ്ചസാര, പയറുവർഗ്ഗങ്ങൾ, ഉപ്പ്, റവ, അച്ചാർ, പച്ചക്കറികളുമാണ് ഓരോ സാന്ത്വനം കിറ്റുകളിലും നൽകിയത്. ബാച്ചിലേഴ്സിനു , ഫാമിലികൾക്കും കിറ്റുകൾ പ്രത്യേകം പാക്കുകളിലായാണ് ഒരുക്കിയിരുന്നത്.

വരും ദിവസങ്ങളിൽ കൂടുതൽ അർഹരായവരെ കണ്ടെത്തി സാന്ത്വനം കിറ്റുകൾ എത്തിച്ചു നൽകുമെന്ന് സെൻട്രൽ പ്രസിഡന്റ് അബ്ദുൽ സമദ് മുസ്ല്യാർ, ആക്ടിങ് ജനറൽ സെക്രട്ടറി റാഷിദ് കോഴിക്കോട്, വെൽഫെയർ പ്രസിഡണ്ട് ശംസുദ്ധീൻ സഅദി, സർവ്വീസ് സെക്രട്ടറി മുഹമ്മദ് റഫീഖ് ചെമ്പോത്തറ, വെൽഫയർ സെക്രട്ടറി അബ്ദുൾ മജീദ് ചങ്ങനാശ്ശേരി എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP