Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ സി എഫ് പ്രതിനിധി സമ്മേളനത്തിന് സമാപനം

ഐ സി എഫ് പ്രതിനിധി സമ്മേളനത്തിന് സമാപനം

സ്വന്തം ലേഖകൻ

ജിദ്ദ. ധർമപാതയിൽ അണിചേരുക എന്ന ശീർഷകത്തിൽ കേരള മുസ്്ലിം ജമാഅത്ത് സൗദിയിൽ നടത്തിയ മെമ്പർഷിപ് കാമ്പയിൻ ജിദ്ദയിൽ നടന്ന പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. യൂണിറ്റ്, സെക്ടർ, സെൻട്രൽ, പ്രൊവിൻസ് എന്നീ നാലു ഘടകങ്ങളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളായിരുന്നു സമ്മേളനത്തിൽ പങ്കെടുത്തത്. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു.

സാന്ത്വനസേവന ജീവ കാരുണ്യ മേഖലകളിൽ പ്രവാസികൾ ചെ.യ്യുന്ന സേവനം തുല്ല്യതയില്ലാത്തതാണെന്നും ഐ സി എഫിന്റെ സഹായത്തോടെ തിരുവനന്തപുരം ആർ സി സിക്ക് സമീപം നിർമ്മിച്ച സാന്ത്വനകേന്ദ്രം അവിടെ എത്തുന്ന അർബുദ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. സിറാജ് ദിനപത്രം മാനേജിങ് എഡിറ്റർ എൻ അലി അബ്ദുല്ല, ഐ സി എഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി അഡ്വ. എം സി അബ്ദുൽ കരീം ഹാജി, ഐ സി എഫ് നാഷണൽ പ്രസിഡണ്ട് സയ്യിദ് ഹബീബ് അൽ ബുഖാരി, നാഷണൽ സെക്രട്ടറി ബഷീർ എറണാകുളം, മുജീബ് എ ആർ നഗർ, നിസാർ കാട്ടിൽ, അബൂബക്കർ അൻവരി, ബഷീർ ഉള്ളണം, സലീം പാലച്ചിറ, സിറാജ് കുറ്റ്യാടി, സുബൈർ സഖാഫി സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP