Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ഇസ്ലാമിക സെന്റര് ജിദ്ദ ഹിജ്റ പ്രഭാഷണം സംഘടിപ്പിച്ചു

ഇസ്ലാമിക സെന്റര് ജിദ്ദ ഹിജ്റ പ്രഭാഷണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ : പുതിയ ഹിജ്റ വർഷാരംഭം പ്രമാണിച്ചു സമസ്ത ഇസ്ലാമിക സെന്റര് ജിദ്ദ സെൻട്രൽ കമ്മിറ്റി 'ഹിജ്റ: കാലാതിവർത്തിയായ കാല്പാടുകൾ' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. എസ്‌ഐ .സി. നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉല്ഘാടനം ചെയ്തു. എസ്. ഐ. സി നാഷണൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി മുഖ്യ പ്രഭാഷണം നടത്തി.

ഷറഫിയ്യയിൽ വെച്ച് നടന്ന പരിപാടിയിൽ എസ്. ഐ. സി. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു.സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുസ്തഫ ഫൈസി ചേരൂർ , അബുബക്കർ ദാരിമി ആലംപാടി , എൻ.പി. അബുബക്കർ ഹാജി, എം.സി. സുബൈർ ഹുദവി, സൈനുദ്ധീൻ അൻവരി മക്ക, ഉസ്മാൻ എടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

നൗഷാദ് അൻവരി മോളൂർ സ്വാഗതവും ദിൽഷാദ് കാടാമ്പുഴ നന്ദിയും പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP