Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കുഞ്ഞനുജത്തിക്ക് നീതി നഷ്ടപ്പെടരുത്': പാലത്തായി പീഡന സംഭവത്തിൽ പ്രതിഷേധാഗ്‌നിയായി വിമൺസ് ഫ്രറ്റേണിറ്റി വെബിനാർ

'കുഞ്ഞനുജത്തിക്ക് നീതി നഷ്ടപ്പെടരുത്': പാലത്തായി പീഡന സംഭവത്തിൽ പ്രതിഷേധാഗ്‌നിയായി വിമൺസ് ഫ്രറ്റേണിറ്റി വെബിനാർ

സ്വന്തം ലേഖകൻ

ജിദ്ദ: പാലത്തായി പീഡന കേസിൽ അധികാരികൾ നടത്തുന്ന അട്ടിമറിശ്രമങ്ങൾക്കെതിരെ വിമൺസ് ഫ്രറ്റേണിറ്റി ഫോറം 'കുഞ്ഞനുജത്തിക്ക് നീതി നഷ്ടപ്പെടരുത്' എന്ന ശീർഷകത്തിൽ നടത്തിയ ഓൺലൈൻ പ്രതിഷേധ സംഗമം സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വനിതാ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ പിടിച്ചെടുത്തു. പാലത്തായി കേസിലെ ഇരയായ പിഞ്ചു ബാലികക്ക് നീതി ലഭിക്കും വരെ നാം നിശ്ശബ്ദരായിക്കൂടെന്ന് വെബിനാറിൽ പങ്കെടുത്തവർ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.

പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും ദമ്മാം ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപികയുമായ ഡോ. സിന്ധു ബിനു സംഗമം ഉദ്ഘാടനം ചെയ്തു. കേസിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കിക്കൊടുത്ത അധികാരികളുടെ നടപടി, പൊലീസ്, ബിജെപി., മാർക്‌സിസ്റ്റ് ഒത്തുകളിയുടെ വ്യക്തമായ ഉദാഹരണമാണെന്ന് അവർ പറഞ്ഞു. ജിദ്ദ ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപിക സാബിറ അഷ്റഫ് വിഷയമവതരിപ്പിച്ചു.

ജിദ്ദ ഒ ഐ സി സി മഹിളാ വേദി പ്രസിഡന്റ് ലൈല ടീച്ചർ, പ്രമുഖ കവയിത്രി സകീന ടീച്ചർ, അൽമവാരിദ് സ്‌കൂളിലെ മറിയം ടീച്ചർ, കെഎംസിസി അൽകോബാർ വനിതാ വിഭാഗം പ്രസിഡന്റ് ഷബ്ന നജീബ്, ജുബൈൽ ഒ ഐ സി സി കുടുംബ വേദി സെക്രട്ടറി ലിബി ജെയിംസ്, അബ് ഹ വിമൺസ് ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് റുക്സാന റാഫി, ഫോറം അൽകോബാർ പ്രസിഡന്റ് അസീല ഷറഫുദ്ദീൻ, ദമ്മാം കമ്മിറ്റി മെമ്പർ തസ്നീം സുനീർ തുടങ്ങിയവർ സംസാരിച്ചു. നിരന്തരമായ പ്രതിഷേധങ്ങളിലൂടെ ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ടെന്നും നീതി കിട്ടിയെന്ന് ഉറപ്പ് വരുത്തുന്നത് വരെ രംഗത്തുണ്ടാവണമെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു.

പ്രശസ്ത ഗായിക സോഫിയ സുനിൽ അവതരിപ്പിച്ച കവിത ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി. വിദ്യാർത്ഥികളുടെ വീഡിയോ കൊളാഷ് പ്രതിഷേധത്തിന്റെ പുതിയ ഭാവങ്ങൾ പ്രതിഫലിപ്പിക്കുന്നതായി. ലിയാ ഫാത്തിമ ഖിറാഅത്ത് നിർവ്വഹിച്ചു. വിമൻസ് ഫ്രറ്റേണിറ്റി ഫോറം ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് അസ്മ ഇഖ്ബാൽ മോഡറേറ്ററായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP