Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഇന്ത്യ ഗവർമെന്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് സൂം സെമിനാർ ഓഗസ്റ്റ് 21ന്; സംഘടിപ്പിക്കുന്നത് ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ജിദ്ദ ചാപ്റ്റർ

ഇന്ത്യ ഗവർമെന്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് സൂം സെമിനാർ ഓഗസ്റ്റ് 21ന്; സംഘടിപ്പിക്കുന്നത് ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ജിദ്ദ ചാപ്റ്റർ

അക്‌ബർ പൊന്നാനി

ജിദ്ദ: ലോകം സങ്കീർണങ്ങളായ വിവിധ വെല്ലുവിളികളെ നേരിടുന്ന സമയത്ത് മനുഷ്യ വിഭവശേഷി സമ്പത്ത് സമൂഹിക പ്രതിബദ്ധതയുടെയും വിവേകപൂർവമായും വിനിയോഗിക്കുകയും പങ്ക് വെക്കുകയും ചെയ്യേണ്ടത് അതിപ്രധാനമാണെന്ന് ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ വേദിയായ ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ (ഫോസ) ജിദ്ദാ ചാപ്റ്റർ സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ചു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയം ചർച്ചചെയ്യാൻ ഓഗസ്റ്റ് 21ന് പ്രഗത്ഭരെ ഉൾകൊള്ളിച്ച് കൊണ്ട് വിപുലമായ സൂം സെമിനാര് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ മുൻ ഫാറൂഖ് കോളജ് പ്രിൻസിപ്പലും ഫോസ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രൊഫ ഇ. പി. ഇമ്പിച്ചി കോയ മുഖ്യാതിഥിയായിരുന്നു. ഫാറൂഖ് കോളേജ് തുടർന്ന് കൊണ്ടിരിക്കുന്ന വിവിധ ജനസേവന പ്രവർത്തനങ്ങളെകുറിച്ചും നിലവിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന വിവിധ കേന്ദ്ര സംസ്ഥാന സ്‌കോളർഷിപ്പുകളെകുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഒരു അദ്ധ്യാപകനെ ഇക്കാര്യത്തിൽ പ്രത്യകം ചുമതല പെടുത്തുക വഴി വിദ്യാർത്ഥികളെ സ്‌കോളർഷിപ് നേടിയെടുക്കാൻ പ്രാപ്തരാക്കുന്നതായും അത്തരത്തിൽ ധാരാളം സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു കഴിഞ്ഞതായും അദ്ദേഹം തുടർന്നു.

Stories you may Like

ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ് മേലേവീട്ടിൽ അദ്ധ്യക്ഷം വഹിച്ചു. സാമ്പത്തികമായി പ്രയാസ മനുഭവിക്കുന്ന പരിസര വാസികളുടെയും, കോളേജിലെ വിദ്യാർത്ഥികളുടെയും ക്ഷേമത്തിനായി ഫാറൂഖ് കോളേജ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ സഹായ പദ്ധതികൾ പ്രസിഡന്റ് വിശദീകരിച്ചു. എഡ്യു സപ്പോർട്ട്, വൺ ഫോർ വൺ (വിദ്യാർത്ഥികളെ ദത്തെടുക്കൽ), ഡയാലിസിസ് സെന്റർ എന്നിവയിലേക്ക് ഫോസ ജിദ്ദ ഉദ്ദേശിക്കുന്ന ധന സഹായം നൽകുന്നുണ്ട്.

കോളജ് സ്ഥാപക നേതാവും പണ്ഡിതനുമായിരുന്ന അബു സബാഹ് അഹമ്മദ് അലി സാഹിബ് അനുസ്മരണം ലിയാഖത്ത് കോട്ട നിർവഹിച്ചു. ഡോ. ഇസ്മയിൽ മരിതേരി, ഫാറൂഖ് കോളേജും മറ്റു അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളും തമ്മിലുള്ള വിഭവ കൈമാറ്റ പ്രോഗ്രാമുകൾ നടത്തുന്നതിന്റെ പ്രായോഗിക ഗുണഫലങ്ങൾ പങ്കു വെച്ചു.

അമീർ അലി, നാസർ ഫറോക്ക്, ഇഖ്ബാൽ സി കെ പള്ളിക്കൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.എം. മുഹമ്മദ് ഹനീഫയുടെ വിശുദ്ധ വാക്യങ്ങളുടെ പാരായണത്തോടെ തുടങ്ങിയ യോഗത്തിൽ സെക്രട്ടറി സാലിഹ് കാവോട്ട് സ്വാഗതവും ബഷീർ അംബലവൻ നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP