Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി കലാപം : ഭരണ കൂടം ഭീകരതക്ക് തണലൊരുക്കുന്നു;ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ

ഡൽഹി കലാപം : ഭരണ കൂടം ഭീകരതക്ക് തണലൊരുക്കുന്നു;ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ

സ്വന്തം ലേഖകൻ

സുശക്തമായ ഇന്ത്യയുടെ ജനാധിപത്യ മതേതരത്ത സംവിധാനങ്ങളെ ലോകം അത്ഭുതത്തോടെയും ആദരവോടെയുമായിരുന്നു നോക്കി കണ്ടിരുന്നത് .എന്നാൽ സംഘപരിവാര അജണ്ടക്ക് അനുസൃതമായി തുള്ളൽ നടത്തുന്ന എൻ ഡി എ ഗവൺമെന്റിന്റെ ഭരണകാലത്ത് രാജ്യം എല്ലാ നിലക്കും ലോകത്തിന്റെ മുമ്പിൽ അപമാനിക്കപ്പെട്ടിരിക്കുകയാണ്.

മതേതരത്വത്തെ നിഷ്‌കാസനം ചെയ്തു മത രാഷ്ട്രം സ്ഥാപിക്കുവാനുള്ള കുത്സിത ശ്രമങ്ങൾക്കു വേണ്ടി സംഘ് പരിവാര സംഘടനകളെ ഉപയോഗപ്പെടുത്തി ഏതു ഹീനകൃത്യവും ചെയ്യുവാൻ തങ്ങൾക്ക് യാതൊരു അറപ്പോ വെറുപ്പോ ഇല്ലെന്നത് ബിജെപി വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഡൽഹിൽ തീർത്ത ആസൂത്രിത കലാപം .

ഇന്ത്യയിലെ ഏറ്റവും വലിയ സുരക്ഷിത മേഖലയും ഇന്ത്യൻ ഭരണ സിരാകേന്ദ്രവും കൂടിയായ ഡൽഹിയിൽ അധികാരികളുടെ മൂക്കിനു താഴെ സംഘീ ആക്രണകാരികൾ അഴിഞ്ഞാടിയിട്ടും മൂന്ന് ദിവസം അനങ്ങാപാറ നയം സ്വീകരിച്ച കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ കൃത്യവിലോപ നയത്തിൽ ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ അങ്ങേയറ്റം പ്രതിഷേധിക്കുന്നു .

മുസ്ലിം പാർശ്വവൽക്കരണം ലക്ഷ്യമിട്ട് കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി മതേതരത്വ വിശ്വാസികളുടെ ശക്തമായ ചെറുത്ത് നിൽപിന് പാത്രമായപ്പോൾ വികൃതമായ കപട രാജ്യസ്‌നേഹത്തെ മറച് പിടിക്കാൻ ഒരു കലാപം ബിജെപി ക്ക് അനിവാര്യമായിരുന്നു .

ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന തോടൊപ്പം രാജ്യത്തെ പൗരത്വ സമരത്തെ ഹിന്ദു മുസ്ലിം പ്രശ്‌നമായി ചുരുട്ടി കെട്ടുക എന്ന അജണ്ടകൂടി കലാപത്തിലൂടെ ബിജെപി സംഘ പരിവാര കൂട്ടുകെട്ടിനുണ്ടായിരുന്നു എന്ന് ഫോക്കസ് ദമ്മാം വിലയിരുത്തി .ഗുജറാത്ത് കലാപത്തിൽ സംരക്ഷണാധികാരികളിൽ നിന്നുണ്ടായ കുറ്റകരമായ മൗനത്തിന്റെ തനിയാവർത്തനമാണ് ഡൽഹിയിലൂടെ നാം വീണ്ടും കണ്ടത് .

അധികാര താക്കോൽ കേന്ദ്രങ്ങൾ എത്രത്തോളം കാവി വൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ അടയാളമാണ് കലാപത്തിനു സഹായകമായി നിയമ പാലകർ സ്വീകരിച്ച തണുപ്പൻ നയമെന്നും ഫോക്കസ് പ്രമേയം ചൂണ്ടിക്കാട്ടി .

ഡൽഹി കലാപം നിയന്ത്രിക്കുന്നതിൽ സംമ്പൂർണ്ണ പരാജയമായിത്തീർന്ന കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ തൽസ്ഥാനം രാജിവെച്ചൊഴിയണം .കലാപത്തിലൂടെ പീഡിതരായവർക്ക് അത്മവിശ്വാസം വർദ്ധിപ്പിക്കുവാനുതകുന്ന കാര്യങ്ങൾ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യണം . ഇരകൾക്ക് കൃത്യമായ നഷ്ട പരിഹാരം നൽകണം .ആക്രമണകാരികളെ മാതൃകാപരമായി ശിക്ഷിക്കണം

കലാപ നാളുകളിൽ മൗനം പാലിച്ച മുഖ്യമന്ത്രി കെജ്രിവാളിന്റെ കുറ്റകരമായ മൗനത്തെ അക്ഷന്തവ്യമായ അപരാധമായും ഫോക്കസ് വിലയിരുത്തി.ഭരണകൂടം പടച്ച് വിടുന്ന മൂല്യച്യുതികൾക്ക് നേരെ ഉറക്കെ ശബ്ദിക്കുന്ന കലാലയങ്ങൾ രാജ്യത്തിന് പ്രതീക്ഷ നൽകുന്നതാണ് . രാജ്യത്തെ രാഷ്ടീയ മതേതരത്ത കക്ഷികൾ ആശയവൈര്യം വെടിഞ്ഞ് ഫാഷിസത്തിനെതിരെ കൈകോർത്താൽ രാജ്യത്തിന്റെ നഷ്ടപ്പെട്ട യഷസ്സ് തിരിച്ച് പിടിക്കാമെന്നും ഫോക്കസ് പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി .

ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ സി ഒ ഒ മുജീബുറഹ്മാൻ പ്രമേയമവതരിപ്പിച്ചു . ഫോക്കസ് ദമ്മാം C.E.O എം വി എം നൗഷാദ് കോഴിക്കോട് അദ്യക്ഷത വഹിച്ചു . ഫോക്കസ് സൗദി നാഷണൽ സി ഒ ഒ ഷബീർ വെള്ളാടത് , നാഷണൽ കൗൺസിൽ മെമ്പർ ഷിയാസ് മീമ്പറ്റ പ്രസംഗിച്ചു . ഫോക്കോസോക്കർ കൺവീനർ സുനീർ ,അന്നഹ്ദ കൺവീനർ അന്‌സാർ കടലുണ്ടി തുടങ്ങിയവർ ആശംസകളർപ്പിച്ചു . ഫോക്കസ് ദമ്മാം അഡ്‌മിൻ അൻഷാദ് കാവിൽ നന്ദി പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP