Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലേക്ക് സഊദിയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ വേണം: കേന്ദ്ര ആഭ്യന്തര-വ്യമോയന മന്ത്രിമാർക്ക് കാന്തപുരം കത്തയച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: സഊദി അറേബ്യയിലെ മലയാളികൾക്ക് തിരികെയെത്താൻ കൂടുതൽ വിമാനങ്ങൾ അയക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യമോയന മന്ത്രി ഹർദീപ് സിങ് പുരി എന്നിവർക്ക് കത്തയച്ചു. 21 വിമാനങ്ങൾ മാത്രാമാണ് സൗദിയിൽ നിന്ന് കേരളത്തിലേക്ക് വന്നത്. ഗർഭിണികളും പ്രായമായവരും ജോലി നഷ്ടപ്പെട്ടവരും ഉൾപ്പെടെ 60000 പേര് മടങ്ങാൻ കാത്തു നിൽക്കുകയാണ്. 14 ലക്ഷം മലയാളികളുള്ള സഊദിയിൽ നിന്ന്, മറ്റു രാഷ്ട്രങ്ങൾക്ക് അനുവദിച്ച വിമാനങ്ങളുടെ എണ്ണം താരതന്മ്യം ചെയ്യുമ്പോൾ വളരെ കുറച്ചു ഫ്ളൈറ്റുകളെ അനുവദിക്കപ്പെട്ടുള്ളൂ.

ഇത്, അവിടത്തെ നമ്മുടെ പൗരന്മാരെ ആശങ്കയിലാക്കുന്നു. അതിനാൽ, എത്രയും പെട്ടെന്ന് ആവശ്യമായത്ര വിമാനങ്ങൾ സഊദിയിലേക്കു അയക്കണം എന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനു പോയ ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിലാണ്. നിലവിൽ വരാനിരിക്കുന്ന ഫ്‌ളൈറ്റിന്റെ ചാർജ് കൂടുതലാണ്. വിദ്യാർത്ഥികൾ എന്ന നിലക്ക് പ്രത്യേക പരിഗണന നൽകി സൗജന്യമായോ, ചെറിയ നിരക്കിലോ അവരെയ പെട്ടെന്ന് നാട്ടിലെത്തിക്കാൻ സംവിധാനം ഉണ്ടാക്കണമെന്നും കാന്തപുരം അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP