Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിസ്ഥിതി ദിനാചരണം: മക്കയിൽ അവബോധ സദസ്സും രചനാ മത്സരങ്ങളും സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണം: മക്കയിൽ അവബോധ സദസ്സും രചനാ മത്സരങ്ങളും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മക്ക: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മക്ക കലാലയം സാംസ്‌കാരിക വേദി അവബോധ സദസ്സും കുട്ടികൾക്കായി രചനാമത്സരങ്ങളും സംഘടിപ്പിച്ചു.

അവബോധ സദസ്സ് യാസിർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ആർ എസ് സി നാഷനൽ എക്‌സിക്യൂട്ടീവ് ശറഫുദ്ധീർ വടശ്ശേരി ഉദ്ഘാടനം ചെയ്തു. യഹ്യ ആസിഫലി (കിങ്ങ് അബ്ദുള്ള മെഡിക്കൽ സിറ്റി) വിഷയാവതരണം നടത്തി.മുസ്തഫ പട്ടാമ്പി മോഡറേറ്ററായിരുന്നു. ഖയ്യൂം ഖാദിസിയ്യ സ്വാഗതവും ലതീഫ് ചാത്രത്തൊടി നന്ദിയും പറഞ്ഞു.

മരം നടലിന്റെ തത്വശാസ്ത്രം' എന്ന വിഷയത്തിൽ വനിതകൾക്ക് നടന്ന പ്രബന്ധ മത്സരത്തിൽ ജസീല അദ്‌നാൻ ഒന്നാം സ്ഥാനവും സുമയ്യ ഫിറോസ്, ആയിഷ ഷെറിൻ തുടങ്ങിയവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.' മരങ്ങളാൽ ചുറ്റപ്പെട്ട കുടിൽ' എന്ന വിഷയത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ ചിത്രരചനാ മത്സരത്തിൽ തൈ്വബശുഹൈബ്, ഹിസ്മ അദ്‌നാൻ, ഹയാ ഫാത്തിമ തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ രിസാല സ്റ്റഡി സർക്കിൾ മക്ക സെൻട്രൽ കമ്മറ്റി അഭിനന്ദിച്ചു. വിവിധ സെഷനുകളിൽ നൗഫൽ അരീക്കോട്, അൻവർ കൊളപ്പുറം, ഇസ്ഹാഖ് ഖാദിസിയ്യ, ശുഐബ് പുത്തൻപള്ളി ഇമാംഷാ ഷാജഹാൻ, ത്വയ്യിബ് അബ്ദുസ്സലാം എന്നിവർ സംബന്ധിച്ചു

ചിത്ര രചന മത്സരവിജയികൾ
1. ത്വയ്ബ ഷുഹൈബ്
2. ഹിസ്മ അദ്നാൻ
3. ഹയഫാത്തിമ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP