Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

റിയാദ് ചില്ലയുടെ ഒക്ടോബർ മാസത്തെ വായനാ-സംവാദ പരിപാടി ഓൺലൈനായി നടന്നു

സ്വന്തം ലേഖകൻ

റിയാദ്: കുടിയേറ്റ കർഷകരുടെ ജീവിതത്തെക്കുറിച്ച് പറയുന്ന വിനോയ് തോമസ് എഴുതിയ കരിക്കോട്ടക്കരി എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് ഇഖ്ബാൽ കൊടുങ്ങല്ലൂർ വായനയ്ക്ക് കുറിച്ചു. ഇന്ത്യൻ കർഷകർ നേരിടുന്ന വെല്ലുവിളികളെയും കോർപ്പറേറ്റുകളെ സഹായിക്കുന്ന തരത്തിൽ ഭരണകൂടം നടപ്പാക്കിയ കർഷകവിരുദ്ധ നിയമങ്ങളെക്കുറിച്ചുള്ള ചർച്ച ഇതിനോടാനുബന്ധിച്ചുണ്ടായി.

ഇ സന്തോഷ് കുമാറിന്റെ മൂന്ന് വിരലുകൾ എന്ന കഥാ സമാഹാരത്തിന്റ വായനനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവെച്ചു. സന്തോഷ് കുമാറിന്റെ കഥകൾ ചരിത്രത്തിന്റെ ഇഴകൾക്കൊപ്പം ഭാവനയും ഫാന്റസിയും എല്ലാം ഉൾച്ചേർന്നവയാണെന്ന് നജിം പറഞ്ഞു,

കോവിലന്റെ ഹിമാലയം എന്ന കൃതി അവതരിപ്പിച്ച എം ഫൈസൽ, ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ ബന്ധപ്പെടുത്തി സൈനികന്റെ ജന്മദുരിതക്കാഴ്ചകളുടെ നിസ്സഹമായചിത്രം വിവരിച്ചു. കോവിലൻ ശൈലിയുടെ പ്രത്യേകത തുടർന്ന് നടന്ന സംവാദത്തിൽ വിഷയമായി. ഇന്ത്യയിൽ നടക്കുന്ന നടക്കുന്ന കർഷക സമരങ്ങൾ, ഇന്ത്യയിൽ പൊതുവായും, യു പി പോലുള്ള സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും നടക്കുന്ന ജാതി-മത സംഘർഷങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, ബാബറിമസ്ജിദ് കേസിലെ വിധി എന്നിവയെക്കുറിച്ചൊക്കെ വിശദമായ ചർച്ചകൾ ഉയർന്നു വന്നു. ഇത്തരം സമരങ്ങൾ, ഇന്ത്യയിൽ ജനാധിപത്യം മരിക്കില്ല, നിലനിൽക്കും എന്ന സൂചന നൽകുന്നതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

അഖിൽ ഫൈസൽ, സുരേഷ് ലാൽ, സാലു, ബീന, നിഖില, അമൃത, മുനീർ, ആർ മുരളീധരൻ, ഷഫീഖ്, അബ്ദുൾറസാഖ്, സുരേഷ് കൂവോട്, നൗഷാദ് കോർമത്ത് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ലീന കോടിയത്ത് മോഡറേറ്റർ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP