Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ജിദ്ദ ചങ്ങാതിക്കൂട്ടം കുടുംബ യാത്ര സംഘടിപ്പിച്ചു

ജിദ്ദ ചങ്ങാതിക്കൂട്ടം കുടുംബ യാത്ര സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: സാമൂഹ്യ, കുടുംബ സൗഹൃദ കൂട്ടായ്മയായ ജിദ്ദ ചങ്ങാതിക്കൂട്ടം വിനോദ യാത്ര സംഘടിപ്പിച്ചു. ജിദ്ദാ നഗരത്തിൽ നിന്ന് നൂറു കിലോമീറ്റർ അകലെയുള്ള പ്രകൃതി സുന്ദരമായ അൽഖുവാർ കൃഷിയിടത്തിലേക്കാണ് ചങ്ങാതി കൂട്ടം കുടുംബ യാത്ര സംഘടിപ്പിച്ചത്. കേരളീയ ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മാവും, പ്ലാവും, പപ്പായയും, വാഴയും മറ്റു പച്ചക്കറികളും നിറഞ്ഞു നിൽക്കുന്ന അൽഖുവാർ ഗ്രാമം ഗൃഹാതുരത്വം പകരുന്നതാണ്. അവിടേക്കുള്ള യാത്ര പ്രവാസ ലോകത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഏറെ ആശ്വാസവും അനുഭൂതിയുമാണ് നൽകിയതെന്ന് യാത്രയിൽ പങ്കെടുത്ത കുടുംബങ്ങൾ വിവരിച്ചു - പ്രത്യേകിച്ചും, മഹാമാരിയുടെ ഈ ദുരിത കാലത്ത്.

അൽഖുലൈസ് പ്രദേശത്തെ അൽമർവാനി അണക്കെട്ടും ഉസ്ഫാനിലെ കോട്ടയും സംഘം സന്ദർശിച്ചു. അൽവാഹ ടൂർസുമായി സഹകരിച്ചു സംഘടിപ്പിച്ച യാത്രക്ക് ടൂർ കോർഡിന്റ്റർ കെ ടി മുസ്തഫ പെരുവള്ളൂർ നേതൃത്വം വഹിച്ചു.

Stories you may Like

കൊറോണാ കാലമായതിനാൽ ഓരോ കുടുംബങ്ങളും അവരവരുടെ വാഹനങ്ങളിലായിരുന്നു യാത്ര ചെയ്തത്. നഷ്രിഫ് മാഹി, ഷംസീർ ഓലിയാട്ട്, റിയാസ് തലശ്ശേരി, സീഫു തലശ്ശേരി, റഫീഖ് പേരോൽ, ഫിറോസ്, അബ്ദുൽ അസീസ്, മുജീബ് പാറക്കൽ, മുനീർ വി പി, സമദ് അലി, ബുഷൈർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP