Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

യു.ടി.എസ്.സി - ഹാസ്‌കോ ഗ്രൂപ്പ് രണ്ടാം ഹോക്കി ഫിയസ്റ്റ; സൗദി സ്ട്രൈക്കർസ് റെഡ് ചാമ്പ്യന്മാർ

യു.ടി.എസ്.സി - ഹാസ്‌കോ ഗ്രൂപ്പ് രണ്ടാം ഹോക്കി ഫിയസ്റ്റ; സൗദി സ്ട്രൈക്കർസ് റെഡ് ചാമ്പ്യന്മാർ

 യു.ടി.എസ്.സി ഹാസ്‌കോ ഗ്രൂപ്പ് രണ്ടാമത് ഹോക്കി ഫിയസ്റ്റക്ക് ആവേശകരമായ സമാപനം. സൗദിയിലെ ഏറ്റവും വലിയ ഹോക്കി ടൂർണമെന്റ് ആയ യു.ടി.എസ്.സി ഹോക്കി ഫിയസ്റ്റയിൽ രണ്ടാം വർഷവും സൗദി സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി. ബഹ്റൈൻ യങ്സ്റ്റാറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് സൗദി സ്ട്രൈക്കേഴ്സ് റെഡ് ചാമ്പ്യന്മാരായത്. മൂന്നാം മിനുട്ടിൽ തന്നെ ഒബൈദ് രാസ നടത്തിയ മുന്നേറ്റത്തിൽ ആദ്യ ഗോൾ നേടിയ ബഹ്റൈൻ യങ്സ്റ്റാറിനെ തുടരെ മൂന്ന് ഗോളുകൾ നേടി സൗദി സ്ട്രൈക്കേഴ്സ് റെഡ് അനായാസ വിജയത്തിലേക്ക് മുന്നേറി.

ജിദ്ദ, റിയാദ്, ദമ്മാം എന്നിവടങ്ങളിൽ നിന്നുള്ള 6 ടീമുകളും ബഹറിനിൽ നിന്നുള്ള ഒരു ടീമും പങ്കെടുത്ത ടൂർണമെന്റിൽ ലീഗ് റൗണ്ടിൽ ഒരോ ടീമും നാല് മത്സരങ്ങൾ വീതം പൂർത്തിയാക്കി. പൂൾ എ യിൽ നിന്ന് സൗദി സ്ട്രൈക്കേഴ്സ് റെഡ് ഉം യങ്സ്റ്റാറും സെമി ബർത്ത് നേടിയപ്പോൾ പൂൾ ബി യിൽ നിന്ന് കെ.എസ്.എ ഫീൽഡ് ഹോക്കി ജിദ്ദയും സൗദി സ്ട്രൈക്കേഴ്സ് ബ്ലുവും മികച്ച ഗോൾ ശരാശരിയിൽ സെമിയിൽ ഇടം നേടി.

Stories you may Like

ആദ്യ സെമി ഫൈനൽ മത്സരത്തിൽ യങ്സ്റ്റാർ ബഹ്റൈൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കെ.എസ്.എ ഫീൽഡ് ഹോക്കി ജിദ്ദയെ തകർത്ത് ഫൈനലിൽ പ്രവേശിച്ചു. യങ്സ്റ്റാർ ബഹ്റൈന് വേണ്ടി അബ്ദുൽ ഷുക്കൂർ രണ്ടു ഗോൾ നേടിയപ്പോൾ അഷ്വഖ് കെ.എസ്.എ ഫീൽഡ് ഹോക്കിക്ക് വേണ്ടി ഒരു ഗോൾ നേടി. രണ്ടാം സെമിയിൽ സൗദി സ്ട്രൈക്കേഴ്സ് റെഡ് രണ്ടിനെതിരെ നാല് ഗോളുകൾ നേടി സൗദി സ്ട്രൈക്കേഴ്സ് ബ്ലുവിനെ തകർത്ത് രണ്ടാം തവണയും യു.ടി.എസ്.സി ഹോക്കി ഫൈനലിൽ പ്രവേശിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച അബ്ദുൽ വാഹിദ് നാല് ഗോളുകളും നേടി.

ഒമാനിൽ നിന്നുള്ള അന്തർദേശിയ റഫറികളായ മാസിൻ ഖലീഫ അൽ സുഖൈലി, താനി സഹീം അൽ വഹാബി എന്നിവരാണ് കളികൾ നിയന്ത്രിച്ചത്.

ടൂർണമെന്റിലെ ഫൈനൽ താരത്തിനുള്ള അവാർഡിന് സൗദി സ്ട്രൈക്കേഴ്സ് റെഡ് ന്റെ അലി ഹസ്സൻ അർഹനായി. മികച്ച ഗോളിയായി സൗദി സ്ട്രൈക്കേഴ്സ് റെഡ് ന്റെ ഗോൾ കീപ്പർ മാലിക്ക് അറ്റയെ തിരഞ്ഞെടുത്തു. ബെസ്‌റ് ഡിഫൻഡർ ആയി സൗദി സ്‌ട്രൈക്കേഴ്‌സിന്റെ ഖൈസർ റാസയെയും ഫോർവേഡ് ആയി യങ്സ്റ്റാർ ബഹ്‌റിന്റെ അബ്ദുൽ ഷുക്കൂറിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള അവാർഡ് സൗദി സ്ട്രൈക്കേഴ്സ് താരം അലി രാസ കരസ്ഥമാക്കി. പ്രോമിസിങ് പ്ലേയർ അവാർഡ് യു.ടി.എസ്.സി ഗോൾ കീപ്പർ സൈനുൽ ആബിദ് കരസ്ഥമാക്കി. തലശ്ശേരി സ്വദേശിയും മുൻകാല സംസ്ഥാന കളിക്കാരൻ കൂടിയായ ഹാരിസ് മെമോറിയൽ ഫെയർ പ്ലേയ് ടീം അവാർഡിന് യു.ടി.എസ്.സി ടീം അർഹരായി.

സൗദി ഹോക്കി ഫെഡറേഷൻ സ്‌പോൺസർ ചെയ്ത ഹോക്കി സ്റ്റിക്ക് യു.ടി.എസ്.സി കുട്ടികൾക്ക് വിതരണം ചെയ്തു. സൗദിയിൽ ഹോക്കി പ്രചാരണത്തിന് യു.ടി.എസ്.സി നൽകുന്ന സംഭാവനക്ക് സൗദി ഹോക്കി ഫെഡറേഷൻ യു.ടി.എസ്.സി ഭാരവാഹികൾക്ക് ഫലകം നൽകി ആദരിച്ചു. ടൂർണമെന്റിൽ ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്ത് എന്നിവടങ്ങളിൽ നിന്നുള്ള ദേശീയ സംസ്ഥാന താരങ്ങളും ഒരു സൗദി താരവും ടൂർണമെന്റിൽ പങ്കെടുത്തു.

ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടന്ന ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ ഹാസ്‌കോ ഗ്രൂപ്പ് ആണ്. ക്ലിയർ വിഷൻ, ഇന്നൊവേറ്റീവ് എഞ്ചിനീയറിങ്, ജീപാസ് എന്നിവരാണ് സഹ പ്രായോജകർ. വിജയികൾക്കുള്ള സമ്മാനങ്ങൾ ടൂർണമെന്റ് സ്‌പോൺസർ ഹാസ്‌കോ ഗ്രൂപ്പ് എം.ഡി മുഹമ്മദ് സിക്കന്ദർ വിതരണം ചെയ്തു. യു.ടി.എസ് .സി ഗ്ലോബൽ ചെയർമാനും മുൻ കേരള ഹോക്കി ക്യാപ്റ്റൻ ജാവീസ് അഹമ്മദ് മുഖ്യ അതിഥി ആയിരിന്നു. പ്രതീക്ഷിച്ചതിലും വളരെ അധികം മികച്ച പ്രതികരണം ആണ് ടൂർണമെന്റിന് ലഭിച്ചത് എന്ന് യു.ടി.എസ് .സി പ്രസിഡന്റ് ഹിശാം മാഹി അറിയിച്ചു . ക്ലബ് സെക്രട്ടറി അഷ്ഫാഖ്, ചീഫ് കോർഡിനേറ്റർ ഷംസീർ ഒളിയാട്ട്, മീഡിയ കോർഡിനേറ്റർ അബ്ദുൽ കാദർ മോചെരി, ഫഹീം, സഫീൽ ബക്കർ, ഫിറോസ്, ഷമീർ ഹാഇൽ, മെഹ്താബ്, റാസിഖ്, സമീർ, അബൂബക്കർ, റിയാസ് ടി.വി എന്നിവർ സമ്മാനച്ചടങ്ങുകൾക്ക് നേതൃത്വം നൽകി. മുഹമ്മദ് ആശിർ ടൂർണമെന്റിന്റെ അവതാരകനായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP