Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഷ്റഫ് ആഡൂർ സ്മാരക കഥാപുരസ്‌കാരം നജിം കൊച്ചുകലുങ്കിന്

അഷ്റഫ് ആഡൂർ സ്മാരക കഥാപുരസ്‌കാരം നജിം കൊച്ചുകലുങ്കിന്

സ്വന്തം ലേഖകൻ

റിയാദ് : കഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന അഷ്റഫ് ആഡൂരിന്റെ സ്മരണക്കായി 'അഷ്റഫ് ആഡൂർ സൗഹൃദ കൂട്ടായ്മ' ഏർപ്പെടുത്തിയ രണ്ടാമത് കഥാപുരസ്‌കാരത്തിന് 'ഗൾഫ് മാധ്യമം' സൗദി ന്യൂസ് ബ്യൂറോ ചീഫ് നജിം കൊച്ചുകലുങ്ക് അർഹനായി. അദ്ദേഹത്തിന്റെ 'കാട്' എന്ന കഥക്കാണ് പുരസ്‌കാരം. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. 288 എൻട്രികളിൽ നിന്ന് വി എസ് അനിൽകുമാർ, ടി.പി വേണുഗോപാലൻ, കെ.കെ രേഖ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. അവാർഡ് ദാന ചടങ്ങ് പിന്നീട് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൊല്ലം ജില്ലയിൽ കൊച്ചുകലുങ്ക് സ്വദേശിയാണ് നജിം. ചരിത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. 1996 മുതൽ പത്രപവർത്തന രംഗത്തുണ്ട്. 2001 മുതൽ സൗദി അറേബ്യയിൽ പ്രവാസിയായ അദ്ദേഹം വർഷങ്ങളായി 'ഗൾഫ് മാധ്യമം' റിപ്പോർട്ടറാണ്. പ്രവാസ പത്രപ്രവർത്തന അനുഭവക്കുറിപ്പുകളുടെ സമാഹാരം 'കനൽ മനുഷ്യർ' എന്ന പേരിൽ പുസ്തകമായി ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചു. മാധ്യമപ്രവർത്തനത്തിനും സർഗാത്മക സാഹിത്യത്തിനും നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായി.

നന്മ സി.വി. ശ്രീരാമൻ സ്മാരക കഥാ പുരസ്‌കാരം, കെ.സി.ബി.സി മീഡിയ കമ്മീഷൻ കഥാപുരസ്‌കാരം, ഐ.സി.എഫ് കലാലയം സാഹിത്യ പുരസ്‌കാരം, ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌കാരം, ഫ്രണ്ട്‌സ് ക്രിയേഷൻസ് മീഡിയ എക്‌സലൻസ് അവാർഡ്, ദല കൊച്ചുബാവ ചെറുകഥ പുരസ്‌കാരം, നവയുഗം കെ.സി പിള്ള സാഹിത്യ പുരസ്‌കാരം, പെരുമ്പാവൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് സാഹിത്യ പുരസ്‌കാരം, ദുബൈ കൈരളി കലാകേന്ദ്രം സാഹിത്യ സമ്മാനം, സോളിഡാരിറ്റി കഥാസമ്മാനം, പുരോഗമന കലാസാഹിത്യ സംഘം പ്രവാസി സമ്മാനം, കൂട്ടം സാഹിത്യ പുരസ്‌കാരം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം കഥാ അവാർഡ്, ജിദ്ദ സമീക്ഷ കഥാ സമ്മാനം, കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സമ്മേളനം സാഹിത്യ പുരസ്‌കാരം, അബൂദാബി മലയാളി സമാജം കഥാപുരസ്‌കാരം, കവിതക്ക് കേരള കൗമുദി റീഡേഴ്‌സ് ക്‌ളബ് കൊല്ലം ജില്ല കമ്മിറ്റി സമ്മാനം, റിയാദ് കേളി അവാർഡ്, മാസ് ജീസാൻ സമ്മാനം, ലേഖനത്തിന് ടിപ്പു സുൽത്താൻ സ്മാരക സമിതി സമ്മാനം, മഹാസിൻ മലയാളി സമാജം സമ്മാനം, സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ സമ്മാനം, കെ.എം.സി.സി റിയാദ് സമ്മാനം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപിക ജാസ്മിൻ എ.എൻ ആണ് ഭാര്യ. മക്കൾ: ഫിദൽ, ഗസൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP