Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൈതച്ചക്ക പ്രഥമൻ

കൈതച്ചക്ക പ്രഥമൻ

സപ്‌ന അനു ബി ജോർജ്‌

ചേരുവകൾ

  • കൈതച്ചക്ക- 2 കപ്പ്( കൊത്തിയരിഞ്ഞത്)
  • ശർക്കര ഉരുക്കിയത്- 2 കപ്പ്
  • തേങ്ങാപ്പാൽ - 2 കപ്പ് ( നേർത്തപാൽ)
  • തേങ്ങാപ്പാൽ - 1 കപ്പ് ( കട്ടിപ്പാൽ)
  • ഏലക്ക- 6 ഏണ്ണ( പൊടിച്ചത്)
  • കശുവണ്ടി/ഉണക്കമുന്തിരിങ്ങ- 2 ടേ. സ്പൂ
  • നെയ്യ്- ½ കപ്പ്

ഉണ്ടാക്കുന്നവിധം

കൈതച്ചക്ക കൊത്തിയരിഞ്ഞ് ,നന്നായി പിഴിഞ്ഞ്, 4 സ്പൂൺ നെയ്യൊഴിച്ച് വഴറ്റി , വേവിച്ചെടുക്കുക. കൂടെ പൊടിച്ചു വെച്ചിരിക്കുന്ന, ഏലക്ക ഇട്ട് ഇളക്കുക. ഇതിനോടൊപ്പം ഉരുക്കിവെച്ചിരിക്കുന്ന ശർക്കരയും ചേർത്ത് വീണ്ടും വഴറ്റുക. ഇതിനൊപ്പം നെർത്ത 2 കപ്പ് തേങ്ങപ്പാൽ ചേർത്ത് ഇളക്കുക. ചെറിയതായി തിളച്ചു കഴിഞ്ഞാൽ തീ കുറച്ച്, കട്ടിപ്പാൽ ഒഴിച്ച് ഇളക്കി ചൂടായിക്കഴിഞ്ഞാൽ ഇറക്കിവെക്കുക. തിളപ്പിക്കാൻ പാടില്ല. വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക. കശുവണ്ടിയും മുന്തിരിയും നെയ്യിൽ വറുത്ത്
ഇതിലേക്ക് ഒഴിക്കുക.

ഒരു കുറിപ്പ്

വളരെ മധുരമുള്ള വിഭവമാണ് പായസം. ഒരു വേവുള്ളതിനെ പായസം. എന്നും രണ്ടു വേവുള്ളതിനെ പ്രഥമൻ എന്നും പറയുന്നു. ഹിന്ദിയിൽ ഖീർ എന്നും, സംസ്‌കൃതത്തിൽ ഷീര എന്നും, ഉർദുവിൽ ഖീർ എന്ന പേരിലും പായസം അറിയപ്പെടുന്നു. സാധാരണ ഇത് ഉണ്ടാക്കുന്നതിനു അരിയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ പല തരങ്ങളിൽ ഗോതമ്പ്, പരിപ്പ് എന്നിവയും ഉപയോഗിക്കുറാറുണ്ട്. സദ്യകളിൽ സാധാരണ ഭക്ഷണം കഴിച്ചതിനു ശേഷം ആണ് പായസം വിളമ്പുന്നത്. ഉത്തരേന്ത്യയിൽ ഇത് ഖീർ എന്നാപേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാർളി ഉപയോഗിച്ചും ഇവിടങ്ങളിൽ ഖീർ ഉണ്ടാക്കുന്നു. ഇത്
കൂടാതെ സേമിയ ഉപയോഗിച്ചും പായസം ഉണ്ടാക്കുന്നു. ഖീർ പായസം എന്നീ പദങ്ങൾ സംസ്‌കൃതത്തിൽ നിന്നാണ് വന്നിട്ടുള്ളത്.

പായസത്തിന്റെ മധുരം നാവിൽ വിരിയാതെ എന്ത് സദ്യയാണുള്ളത്. ഓണം എന്ന ആഘോഷത്തിന്റെ ' സ്റ്റാർ'' ഈ പാസസങ്ങളും, പ്രഥമനും തന്നെയാണ്. സ്പെഷൽ പാലട, ഗോതമ്പ് പ്രഥമൻ, അടപ്രഥമൻ, പരിപ്പ് പ്രഥമൻ, മുളയരിപ്പായസം, ചക്കപ്പായസം എന്നിങ്ങനെ പായസത്തിന്റെ നിര നീണ്ടു പോകുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP