Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചിക്കൻ തന്തൂരി

ചിക്കൻ തന്തൂരി

സപ്‌ന അനു ബി ജോർജ്‌

ചേരുവകൾ

  • ചിക്കൻ- ½ കിലോ( വലിയ കഷണങ്ങൾ ആയി മുറിച്ചത്)
  • ഇഞ്ചി - 1 ടേ.സ്പൂൺ(അരച്ചത്)
  • വെളുത്തുള്ളി- 1ടേ.സ്പൂൺ(അരച്ചത്)
  • മഞ്ഞൾപ്പൊടി- ½ ടീ.സ്പൂൺ
  • കസ്തൂരി മേത്തി- 1 ടേ.സ്പൂൺ
  • തൈര്- ¼ കപ്പ്
  • ഉലുവ- ½ ടീ.സ്പൂൺ(പൊടി)
  • കുരുമുളക്- 1 ടീ.സ്പൂൺ(പൊടി)
  • ജീരകം - ½ ടീ.സ്പൂൺ (പൊടി)
  • ഗരം മസാല- 1 ടീ.സ്പൂൺ (പൊടി)
  • ബട്ടർ/എണ്ണ- 2 ടേ.സ്പൂൺ
  • നാരങ്ങാനീര്- 2 ടീ.സ്പൂൺ
  • ഉപ്പ്- പാകത്തിന്
  • മല്ലിയില- 2 ടേ.സ്പൂൺ(കൊത്തിയരിഞ്ഞത്)

മാസാല പുരട്ടുന്ന രീതി

ചിക്കൻ കഷണങ്ങൾ ഒന്ന് വരയുക. ശേഷം ഇഞ്ചി വെളുത്തുള്ളി, ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളക്, ഗരം മസാല , നാരങ്ങനീര്, തൈര്, കസ്തൂരിമേതി എന്നിങ്ങനെ എല്ലാ പൊടികളും , അല്പം എണ്ണ എന്നിവയെല്ലാം ഒരുമിച്ച് ചേർത്ത് നന്നായി കുഴക്കുക. ഒരോ കഷണം ആയി മസാല പുരട്ടിവെക്കുക. കുറഞ്ഞത് മൂന്നു മണിക്കുറെങ്കിലും മസാല പിടിക്കാനായി വെക്കണം. സാധാരണയായി കനൽ തയ്യാറക്കി അതിനുമുകളിൽ വെച്ച് തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കുന്നു. ഇന്ന് ഇലക്ട്രിക് ഗ്രില്ലുകളും മറ്റും ധാരാളമായി കിട്ടുന്നു.

വിളമ്പുന്ന വിധം

ഗ്രിൽ ചെയ്ത് അവസാനിപ്പിക്കുംബോൾ , ചിക്കൻ നന്നയി വെന്തു എന്നും ഒന്ന് കുത്തി നോക്കണം. അല്പം തന്തൂരി മസാല, അല്ലെങ്കിൽ കസ്തൂരി മേത്തി പൊടിയോടൊപ്പം , കനലിൽ വെച്ച് ചൂടക്കി വിളമ്പി വെച്ചീക്കുന്ന ചിക്കനിൽ സ്പൂൺ കൊണ്ട് കൊണ്ട് ബട്ടർ ഒഴിച്ച് വേണം വിളമ്പാൻ. ചൂടാക്കി ബട്ടർ ഒഴിക്കുംബോൾ കസ്തൂരി മേത്തിയുടെ മണവും കൂടെ ചേർന്നു. ഏറ്റവും മുകളിൽ കൊത്തിയരിഞ്ഞ മല്ലിയിലയും തൂകി വിളമ്പുബോൾ കാണുള്ള ഭംഗിയും കൂടുന്നു.

ഒരടിക്കുറിപ്പ്:- തന്തൂർ അടുപ്പിൽ പൊരിച്ചെടുത്ത ഒരു ഇന്ത്യൻ ഭക്ഷണമാണ് തന്തുരി ചിക്കൻ. കൂടുതലും നോർത്ത് ഇന്ത്യയുടെ വഴിയോരങ്ങളിൽ ധാരാളമായിക്കാണുന്നതും, എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ വിഭവം ആണ്.ചിക്കൻ കട്ടിതൈരിലും, തന്തൂരി മസാലയിലും നന്നായി കുഴച്ചെടുത്ത് കുറച്ചു നേരം അതിൽ പിടിക്കുന്ന സമയം വക്കുക. തന്തൂരി മസാലയിൽ കുരുമുളക്, മുളക് പൊടി, മഞ്ഞൾപ്പൊടി എന്നിവ ഉണ്ടെങ്കിലും,നല്ല നിറം കിട്ടുന്നതിനായി കാശ്മീരി മുളക് പൊടിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. മസാല നന്നായി പിടിച്ചതിനു ശേഷം, തന്തുർ അടുപ്പിൽ നന്നായി പൊരിച്ചെടുക്കുന്നു. തന്തൂർ അടുപ്പ് , കനൽ നേരിട്ട് കത്തിച്ച് തീകെടുത്തി, കനലിന്റെ ചൂടിൽ ചുട്ടെടുക്കുന്നതിനെയെണ് തന്തൂർ എന്നുപറയുന്ന രീതി. ചിക്കൻ ഇതിൽ പാകം ചെയ്താൽ, പുറമേ നന്നായി പൊരിഞ്ഞതും അകത്ത് മാംസളമായ ചിക്കനും ഉണ്ടാക്കാൻ കഴിയും. ചിക്കൻ വലിയ കഷണങ്ങളായിട്ടാണ് ഇതിൽ ഉപയോഗിക്കുന്നത്. തന്തൂരിമസാലയും തൈരും നേരിട്ട് പുരട്ടിയും എളുപ്പത്തിനായി തയ്യാറക്കാവുന്നതാണ്.

ചരിത്രം:- ഇതിന്റെ യഥാർത്ഥ ഉത്ഭവം ഇന്ത്യയുടെ വിഭജനത്തിനു മുൻപുള്ള പാക്കിസ്ഥാനിലെ പെഷാവാർ എന്ന സ്ഥലത്താണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹൃവിന് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമായിരുന്നതിനാൽ,തന്തൂരി ചിക്കൻ പിന്നീട് ഔദ്യോഗിക പാർട്ടികളിൽ ഒരു പ്രധാന വിഭവമായി മാറി.ഇതിന്റെ പ്രതിരൂപങ്ങളായ ചിക്കൻ ടിക്ക, ചിക്കൻ ടിക്ക മസാല എന്നിവയും പിന്നീടങ്ങോട്ട് എല്ലാവരുടെയും ഇഷ്ടവിഭവമായി മാറാനും കാരണമായി. ഇന്ത്യക്ക് പുറമേ തെക്കേഏഷ്യയുടെ പല ഭാഗങ്ങളിലും തന്തൂർ റ്റിക്ക ഒരു സ്റ്റാർട്ടർ ആയി ഡിന്നർ സമയത്ത് ഉപയോഗിക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP