Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്ത്; അയ്യപ്പഭക്തരുടെ ശരണംവിളികൾകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ആറന്മുളയിൽ പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട രഥയാത്രയ്ക്ക് അമ്പതോളം ക്ഷേത്രങ്ങളിൽ സ്വീകരണം ഒരുക്കി; മണ്ഡലപൂജ വെള്ളിയാഴ്ച നടക്കും

അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്ത്; അയ്യപ്പഭക്തരുടെ ശരണംവിളികൾകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ആറന്മുളയിൽ പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട രഥയാത്രയ്ക്ക് അമ്പതോളം ക്ഷേത്രങ്ങളിൽ സ്വീകരണം ഒരുക്കി; മണ്ഡലപൂജ വെള്ളിയാഴ്ച നടക്കും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തെത്തും. മണ്ഡലപൂജ വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ഘോഷയാത്ര പമ്പയിൽ എത്തും. വൈകുന്നേരം 5.30 ഓടെ തങ്ക അങ്കി സ്വീകരിക്കാൻ നിയോഗിക്കപ്പെട്ടവർ തിരുനടയിൽ എത്തി പ്രത്യേക ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും. ആറ് മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ വച്ച് ആചാരപൂർവ്വമുള്ള സ്വീകരണം നൽകും. തുടർന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25 ഓടെ പതിനെട്ടാം പടി കയറി കൊണ്ടു വരുന്ന തങ്ക അങ്കി പേടകം ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. ശേഷം തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും.

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് 23-ന് രാവിലെ ഏഴിനാണ് പ്രത്യേകം തയാറാക്കിയ രഥത്തിൽ അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കികൾ അടങ്ങിയ പേടകം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്. ശബരിമല ക്ഷേത്ര മാതൃകയിലാണ് ഘോഷയാത്രയ്ക്കുള്ള രഥം തയാറാക്കിയിട്ടുള്ളത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 450 പവൻ തൂക്കമുള്ള തങ്കഅങ്കി 1973 ൽ നടയ്ക്കുവച്ചത്.

അയ്യപ്പഭക്തരുടെ ശരണംവിളികൾകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ആറന്മുളയിൽ പാർഥസാരഥി ക്ഷേത്രത്തിൽ നിന്നുമാണ് രഥയാത്ര പുറപ്പെട്ടത്. ആറന്മുള ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തങ്കഅങ്കി നേരത്തെ ദേവസ്വം അധികാരികൾ ഏറ്റുവാങ്ങി ക്ഷേത്രത്തിൽ ദർശനത്തിനു വച്ചിരുന്നു. തുടർന്ന് സായുധ പൊലീസിന്റെ അകമ്പടിയിൽ തങ്കഅങ്കി പുറത്തേക്ക് എഴുന്നള്ളിച്ചു.

തങ്കഅങ്കി രഥഘോഷയാത്ര പുറപ്പെടുമ്പോൾ വൻ ഭക്തജനത്തിരക്കാണ് ആറന്മുളയിൽ അനുഭവപ്പെട്ടത്.. എആർ ക്യാമ്പിൽ നിന്നുള്ള പൊലീസിന്റെ സായുധസംഘമാണ് പ്രത്യേക വാഹനത്തിൽ തങ്കഅങ്കി ഘോഷയാത്രയെ അനുഗമിക്കുന്നത്. യാത്രാ വഴിയിലെ അമ്പതോളം ക്ഷേത്രങ്ങളിൽ തങ്കയങ്കി ഘോഷയാത്രക്ക്‌സ്വീകരണം ഒരുക്കിയിരുന്നു. ഘോഷയാത്രയിൽ ഉടനീളം നിറപറയും നിലവിളക്കുംവെച്ച് ഭക്തർ തങ്ക അങ്കിയെ വരവേറ്റത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP