Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച തുറക്കും; ഭക്തർക്ക് ദർശനം 17 ന് പുലർച്ചെ മുതൽ; ഒരുദിവസം 5000 ഭക്തർക്ക് വീതം ദർശനത്തിന് അവസരം

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച തുറക്കും; ഭക്തർക്ക് ദർശനം 17 ന് പുലർച്ചെ മുതൽ; ഒരുദിവസം 5000 ഭക്തർക്ക് വീതം ദർശനത്തിന് അവസരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. പിന്നീട് ഉപദേവത ക്ഷേത്ര നടകളും തുറക്കും. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേൽശാന്തി അഗ്‌നി പകരും.

17ന് പുലർച്ചെ മുതൽ മാത്രമേ മലകയറി ഭക്തർ ദർശനത്തിനായി എത്തിച്ചേരുകയുള്ളൂ. ഒരു ദിവസം 5000 ഭക്തർക്ക് വീതം ദർശനത്തിനായി അവസരം നൽകിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലുടെ മാത്രമേ ഭക്തർക്ക് ഇക്കുറി ശബരിമല ദർശനത്തിന് എത്തിച്ചേരാൻ സാധിക്കൂ. മല കയറാൻ അനുമതി ലഭിച്ചവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച സാക്ഷ്യപത്രം എന്നിവ കരുതണം.

നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, കലശാഭിഷേകം, പടിപൂജ എന്നിവ ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ചു ദിവസങ്ങളിലും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP