Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകരവിളക്ക് തീർത്ഥാടനം: ശബരിമല ക്ഷേത്രനട 20 ന് അടയ്ക്കും; ഭക്തർക്ക് പ്രവേശനം 19 വരെ മാത്രം; മാളികപ്പുറത്ത് ഗുരുസി 19 ന് രാത്രി; കുംഭമാസ പൂജകൾക്കായി ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകിട്ട് തുറക്കും

മകരവിളക്ക് തീർത്ഥാടനം: ശബരിമല ക്ഷേത്രനട 20 ന് അടയ്ക്കും; ഭക്തർക്ക് പ്രവേശനം 19 വരെ മാത്രം; മാളികപ്പുറത്ത് ഗുരുസി 19 ന് രാത്രി; കുംഭമാസ പൂജകൾക്കായി ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകിട്ട് തുറക്കും

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: മകരവിളക്ക് തീർത്ഥാടനത്തിന് നാളെ ( 19.01.21 ) രാത്രി മാളികപ്പുറത്ത് നടക്കുന്ന ഗുരുസിയോടെ സമാപനമാകും. നാളെ രാത്രി 8.30 ന് അത്താഴപൂജ. 8.50 മണിക്ക് ഹരിവരാസന സങ്കീർത്തനം പാടി 9 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.ശേഷം മാളികപ്പുറത്ത് ഗുരുസി.അയ്യപ്പഭക്തർക്ക് നാളെ കൂടി മാത്രമെ ദർശനത്തിനുള്ള അനുമതി ഉള്ളൂ.20ന് രാവിലെ 5 മണിക്ക് നട തുറക്കും.

തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.15 ന് ഗണപതി ഹോമം.ശേഷം 6 മണിയോടെ തിരുവാഭരണ പേടകങ്ങൾ വഹിച്ച് പേടകവാഹകർ പതിനെട്ടാംപടിയിലൂടെ പന്തളത്തിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.

തുടർന്ന് ശബരിമലയിലുള്ള പന്തളം രാജകുടുംബാംഗങ്ങൾ അയ്യപ്പദർശനത്തിനായി എത്തിച്ചേരും. ഈ സമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാർക്കും തന്നെ പ്രവേശനം ഉണ്ടാവില്ല. ദർശനം പൂർത്തിയായാൽ ഉടൻ തന്നെ ഹരിവരാസനം പാടി നട അടയ്ക്കും.

തുടർന്ന് മേൽശാന്തി പതിനെട്ടുപടികൾ ഇറങ്ങി വന്ന് ശ്രീകോവിലിന്റെ താക്കോൽ കൈമാറും. അങ്ങനെ ഈ വർഷത്തെ തീർത്ഥാടനത്തിനും പരിസമാപ്തിയാകും. കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകിട്ട് തുറക്കും.17 ന് രാത്രി നട അടയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP