Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പക്ഷാഘാതം വന്ന് ഒരു വശം തളർന്ന് പോയിട്ടും നടക്കാൻ കഴിയുന്നത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം; ശബരീശ ദർശനത്തിന് എത്തുന്നത് മുടങ്ങാത്ത 18ാം വർഷം; ഇത്തവണ മലയിലെത്തിയത് തെങ്ങിൻ തൈയുമായി; മലേഷ്യൻ പൗരത്വമുള്ള 75കാരിയായ സുബ്ബലക്ഷ്മിക്ക് ഇത് ആത്മീയസാഫല്യം

പക്ഷാഘാതം വന്ന് ഒരു വശം തളർന്ന് പോയിട്ടും നടക്കാൻ കഴിയുന്നത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം; ശബരീശ ദർശനത്തിന് എത്തുന്നത് മുടങ്ങാത്ത 18ാം വർഷം; ഇത്തവണ മലയിലെത്തിയത് തെങ്ങിൻ തൈയുമായി; മലേഷ്യൻ പൗരത്വമുള്ള 75കാരിയായ സുബ്ബലക്ഷ്മിക്ക് ഇത് ആത്മീയസാഫല്യം

എസ്.രാജീവ്‌

ശബരിമല: ഇരുമുടിയേന്തി ആചാരപ്രകാരം തുടർച്ചയായ പതിനെട്ടാം വർഷവും ശബരീശദർശനം പൂർത്തിയാക്കാനായതിന്റെ നിർവൃതിയിൽ മലേഷ്യൻ സ്വദേശിനിയായ സുബ്ബലക്ഷ്മി ശ്രീനിവാസൻ. കടലുകൾ താണ്ടി മലേഷ്യയിൽ നിന്നെത്തുന്ന തീർത്ഥാടക സംഘങ്ങളോടൊപ്പം 2001 മുതൽ ദർശനത്തിനെത്തുകയാണ് മലേഷ്യൻ പൗരത്വമുള്ള. 75 കാരിയായ സുബ്ബലക്ഷ്മി.

മുടങ്ങാതെ 18 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി തെങ്ങിൻ തൈയ്യുമായാണ് ഇത്തവണ ദർശനത്തിനെത്തിയത്. സുബ ലക്ഷ്മിയുടെ മാതാപിതാക്കൾ തമിഴ്‌നാട്ടിലെ കടലുരിൽ നിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് മലേഷ്യയിലേക്ക് കുടിയേറി പാർത്തവരാണങ്കിലും ഇവർ ജനിച്ചതും, വളർന്നതും, ഇപ്പോൾ കുടുബസമേതം താമസിക്കുന്നതുമെല്ലാം മലേഷ്യയിലെ കടൽ തീര നഗരമായ പോർട്ട് ഡിക്‌സണിലാണ്. 2006 ൽ പക്ഷാഘാതം വന്ന് ഒരു വശം തളർന്ന് പോയെങ്കിലും ആ വർഷവും ദർശനം മുടക്കിയില്ല. ആ വർഷവും തുടർന്നുള്ള വർഷങ്ങളിലും ഡോളിയിലാണ് പമ്പയിൽ നിന്ന് സന്നിധാനത്ത് ദർശനത്തിന് എത്തുന്നത്.

മലേഷ്യയിൽ നിന്നുള്ള 18 അംഗ തീർത്ഥാടക സംഘത്തോടൊപ്പമാണ് സുബ്ബലക്ഷ്മി ഇത്തവണ എത്തിയത്. ചെന്നൈ എയർപോർട്ടിൽ വിമാനമിറങ്ങി റോഡുമാർഗം പമ്പയിലെത്തി തുടർന്ന് ഡോളിയിൽ സന്നിധാനത്തെത്തുകയായിരുന്നു. ഇരുമുടി നിറച്ചതും മലേഷ്യയിൽ നിന്നാണ്. മലേഷ്യയിൽ മോട്ടറോള കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു സുബ്ബലക്ഷ്മി. മക്കളെല്ലാവും ജോലി ചെയ്യുന്നതും മലഷ്യയിലെ കൊട്ടക്‌സിലാണ്. സിങ്കപ്പൂരും, മലേഷ്യയും ഒരു രാജ്യമായിരുന്ന കാലത്ത് ഇന്ത്യയിലെത്തിയിരുന്നത് കടൽമാർഗ്ഗമായിരുന്നുവെന്ന് ഇവർ ഓർമ്മിക്കുന്നു. പക്ഷാഘാതം വന്ന് ഒരു വശം തളർന്ന് പോയ തനിക്ക് നടക്കാൻ കഴിയുന്നത് തന്നെ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണന്നാണ് സുബ്ബലക്ഷ്മിയുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP