Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിലും പമ്പയിലും നിലയ്ക്കലും പൂജാസാധനങ്ങൾ എത്തിക്കുന്ന ജോലി ചുമട്ടുതൊഴിലാളി യൂണിയനുകളെ ഏൽപിക്കാൻ കരുനീക്കവുമായി ദേവസ്വം ബോർഡിലെയും സിഐടിയുവിലെയും ഉന്നതർ; തൊഴിലാളി സോൺ രൂപീകരിക്കാനുള്ള ശ്രമം ഹൈക്കോടതി വിധി മറികടന്ന്; യൂണിയനും തൊഴിൽ തർക്കവുമായാൽ ചരക്ക് നീക്കം സ്തംഭിക്കുമെന്ന ആശങ്കയോടെ ഭക്തജനസംഘടനകൾ

ശബരിമലയിലും പമ്പയിലും നിലയ്ക്കലും പൂജാസാധനങ്ങൾ എത്തിക്കുന്ന ജോലി ചുമട്ടുതൊഴിലാളി യൂണിയനുകളെ ഏൽപിക്കാൻ കരുനീക്കവുമായി ദേവസ്വം ബോർഡിലെയും സിഐടിയുവിലെയും ഉന്നതർ; തൊഴിലാളി സോൺ രൂപീകരിക്കാനുള്ള ശ്രമം ഹൈക്കോടതി വിധി മറികടന്ന്; യൂണിയനും തൊഴിൽ തർക്കവുമായാൽ ചരക്ക് നീക്കം സ്തംഭിക്കുമെന്ന ആശങ്കയോടെ ഭക്തജനസംഘടനകൾ

എസ്.രാജീവ്‌

ശബരിമല: ചട്ടങ്ങൾ മറികടന്ന് ശബരിമലയിലും തൊഴിലാളി യൂണിയനുകൾ പിടിമുറുക്കാൻ ഒരുങ്ങിയതോടെ ദേവസ്വം ഉദ്യോഗസ്ഥർക്കും ഭക്തജന സംഘടനകൾക്ക് ആശങ്ക. കോടതി വിധി മറികടന്ന് ശബരിമല, പമ്പ, നിലയ്ക്കൽ ക്ഷേത്രങ്ങളിലേക്കുള്ള പൂജാ സാധനങ്ങൾ അടക്കമുള്ള സാമഗ്രികൾ എത്തിക്കുന്ന ജോലികൾ ചുമട്ടുതൊഴിലാളി യൂണിയനുകളെ ഏൽപ്പിക്കാൻ ദേവസ്വം ബോർഡിലെയും സി ഐ ടി യു വിലെയും ചില ഉന്നതർ ചേർന്ന് നടത്തുന്ന നീക്കങ്ങളാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

പൂജാ സാധനങ്ങൾ ഉൾപ്പടെയുള്ളവ എത്തിക്കുന്നതടക്കമുള്ള ജോലികൾക്കായി തൊഴിലാളി യൂണിയനുകളെ നിയോഗിക്കുന്നത് ഭാവിയിൽ ഗുണത്തേക്കാളേറെ ഏറെ ദോഷം ചെയ്യുമെന്ന ആശങ്കയാണ് ദേവസ്വം ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കുള്ളത്. ഇതിന്റെ ഭാഗമായ മൂന്നാം ഘട്ട സർവ്വേ നടപടികളും തൊഴിലാളി ക്ഷേമ ബോർഡും ദേവസ്വം ബോർഡും ചേർന്ന് പൂർത്തിയാക്കിയതായാണ് ലഭിക്കുന്ന വിവരം. ക്ഷേത്രങ്ങൾ ചുമട്ടു തൊഴിലാളി നിയമ പരിധിയിൽ വരില്ലെന്ന ഹൈക്കോടതി വിധി മറികടന്നാണ് ശബരിമലയിൽ പ്രത്യേക തൊഴിലാളി സോൺ രൂപീകരിച്ച് യൂണിയൻ പരിധിയിൽ ഉൾപ്പെടുത്തി പ്രഖ്യാപനം നടത്താൻ സിഐ.ടി.യു നീക്കം നടത്തുന്നത്.

തൊഴിൽ തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുമ്പ് നടത്തിയ ചില പരാമർശങ്ങൾ തെറ്റായി വ്യാഖാനിച്ചാണ് പുതിയ നീക്കം എന്നാണ് സൂചന. 2016 ൽ പമ്പയിൽ ഉണ്ടായ തൊഴിൽ തർക്കത്തെ തുടർന്ന് പ്രശ്‌നം ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്ന് അന്നു മുതൽ യൂണിയൻ പമ്പ കേന്ദ്രീകരിച്ച് അനൗദ്യോഗിക പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഔദ്യോഗികമായി യൂണിയൻ രൂപീകരിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും തൊഴിൽ വകുപ്പിലെ ചില ഉന്നതരുടെ എതിർപ്പ് മൂലം നടന്നില്ല. തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി സിഐ.ടി.യു നേതാക്കൾ നടത്തിയ നിരന്തര ഇടപെടലുകളെ തുടർന്നാണ് യൂണിയൻ രൂപീകരിക്കാനുള്ള അന്തിമ നടപടി വകുപ്പുകൾ സ്വീകരിച്ചത്.

നിലക്കൽ, പമ്പ, ശബരിമല എന്നിവിടങ്ങൾ യൂണിയൻ പരിധിയിൽ ആകുന്നതോടെ പുജാ സാധനങ്ങൾ ഉൾപ്പടെ ഉള്ളവയുടെ നീക്കത്തിന് യൂണിയനുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് യൂണിയൻ നിലവിൽ വരുന്നതോടെ സംജാതമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യത്തിന് സിഐ.ടി.യു യൂണിയൻ ചുമട്ടുതൊഴിലാളികൾ എത്താതിരുന്നതോടെ പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള ശർക്കര നീക്കം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.

ഇതേ തുടർന്ന് സ്വന്തം തൊഴിലാളികളെ ഉപയോഗിക്കാൻ അനുമതി ആവശ്യപ്പെട്ട് കരാറുകാരൻ ദേവസ്വം ബോർഡിനേയും തൊഴിൽ വകുപ്പിനേയും സമീപിച്ചു. എന്നാൽ കോടതിയെ സമീപിക്കാനാണ് ബോർഡ് കരാറുകാരന് നിർദ്ദേശം നൽകുകയായിരുന്നു.
ശബരിമല തൊഴിലാളി യൂണിയന്റെ പരിധിയിൽ വരുന്നതോടെ തൊഴിൽ തർക്കങ്ങൾ ഉടലെടുക്കാൻ സാധ്യതയേറൈയാണ്. അങ്ങനെ വന്നാൽ പൂജാ, വഴിപാട് സാധനങ്ങളുടേതടക്കമുുള്ള ചരക്ക് നീക്കം നിലയ്ക്കുമെന്നും അത് കടുത്ത പ്രതിസന്ധിക്ക് ഇടയാക്കുമെന്നുമുള്ള ആശങ്കയാണ് ഭക്ത സംഘടനകളിൽ നിന്നടക്കം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP