Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാൻ നിയമനിർമ്മാണം അത്യാവശ്യം; സംസ്ഥാന സർക്കാർ പദ്ധതി സമർപ്പിച്ചാൽ അനുകൂല നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കും; മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ വനംഭൂമി കൂടുതലായി വിട്ടുനൽകാൻ കേന്ദ്രവനം പരിസ്ഥിതി മന്ത്രിയുമായി ചർച്ച നടത്തുമെന്നും സന്നിധാനത്ത് കേന്ദ്ര മന്ത്രി വി.മുരളീധരൻ

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാൻ നിയമനിർമ്മാണം അത്യാവശ്യം; സംസ്ഥാന സർക്കാർ പദ്ധതി സമർപ്പിച്ചാൽ അനുകൂല നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കും; മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ വനംഭൂമി കൂടുതലായി വിട്ടുനൽകാൻ കേന്ദ്രവനം പരിസ്ഥിതി മന്ത്രിയുമായി ചർച്ച നടത്തുമെന്നും സന്നിധാനത്ത് കേന്ദ്ര മന്ത്രി വി.മുരളീധരൻ

എസ്.രാജീവ്‌

ശബരിമല : കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ ശബരിമല ദർശനം നടത്തി. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ഇരുമുടിയുമേന്തി അയ്യപ്പനെ ദർശിക്കാനായി അദ്ദേഹം സന്നിധാനത്ത് എത്തിയത്. ശബരീശ ദർശനത്തിന് ശേഷം മാളികപ്പുറത്തമ്മയെയും കണ്ടു വണങ്ങി തന്ത്രി , മേൽശാന്തി എന്നിവരിൽ നിന്നും അനുഗ്രഹം തേടി. തുടർന്ന് മാധ്യമങ്ങളെ കണ്ട അദ്ദേഹം ശബരിമലയെ സംബന്ധിച്ച കേന്ദ്ര നിലപാടുകൾ സംബന്ധിച്ച കാര്യങ്ങളിലും വ്യക്തത വരുത്തി.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കപ്പെടണമെന്ന ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ വികാരങ്ങൾ ഉൾക്കൊള്ളാൻ സംസ്ഥാന സർക്കാർ തയാറായത് സ്വാഗതാർഹമെന്ന് വി മുരളീധരൻ പറഞ്ഞു. അതു കൊണ്ടു തന്നെ ഈ തീർത്ഥാടന കാലം സുഗമമായി പോകാൻ സാഹചര്യമൊരുങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയുടെ പ്രത്യേകതകൾ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു വിധി പ്രഖ്യാപമാകും സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. അയ്യപ്പഭക്തർക്ക് വേണ്ട കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നൽകും. മാസ്റ്റർ പ്ലാൻ പദ്ധതി നടപ്പിലാക്കുന്നതിന് വനം ഭൂമി കൂടുതലായി വിട്ടു നൽകേണ്ടതുണ്ട്. ഇക്കാര്യം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്യും.

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് നിയമനിർമ്മാണം ആവശ്യമാണ്. അതിനാവശ്യമായ പദ്ധതി സമർപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. സർക്കാർ അതിന് തയാറായാൽ അനുകൂലമായ നിലപാടാകും കേന്ദ്ര സർക്കാർ സ്വീകരിക്കുകയെന്നും വി മുരളീധരൻ വ്യക്തമാക്കി. കഴിഞ്ഞ മണ്ഡലകാലത്ത് എം പി ആയിരിക്കെ ശബരിമല ദർശനത്തിനെത്തിയ വി മുരളീധരൻ പൊലീസിന്റെ വിലക്ക് ലംഘിച്ച് നാമജപത്തിൽ പങ്കുചേർന്നതും സന്നിധാനം പൊലീസ് സ്റ്റേഷനിൽ അകാരണമായി തടഞ്ഞുവെച്ചിരുന്ന അയ്യപ്പഭക്തരെ മോചിപ്പിക്കുന്നതിനായി പൊലീസ് സ്റ്റേഷനുള്ളിൽ സത്യാഗ്രഹ സമരം നടത്തിയതും വാർത്താ പ്രാധാന്യം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP