Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാളികപ്പുറം ഫ്രം ചെക്ക് റിപ്പബ്ലിക്! ഇരുമുടിക്കെട്ട് നിറച്ച് ഗുരുസ്വാമി പഴനി സ്വാമിയുടെ കാൽ തൊട്ട് വന്ദിച്ച് 36 അംഗ സംഘത്തിന്റെ മലകയറ്റം; കാതങ്ങൾ താണ്ടിയെത്തി കാനനവാസനെ ദർശിച്ചപ്പോൾ സവിശേഷാനുഭൂതി; തോമസ് ഫെഫ് ഫറിന്റെ നേതൃത്വത്തിലുള്ള സംഘം ഒരേസ്വരത്തിൽ പറയുന്നു: ഇനിയും വരും അയ്യനെ കാണാൻ

മാളികപ്പുറം ഫ്രം ചെക്ക് റിപ്പബ്ലിക്! ഇരുമുടിക്കെട്ട് നിറച്ച് ഗുരുസ്വാമി പഴനി സ്വാമിയുടെ കാൽ തൊട്ട് വന്ദിച്ച് 36 അംഗ സംഘത്തിന്റെ മലകയറ്റം; കാതങ്ങൾ താണ്ടിയെത്തി കാനനവാസനെ ദർശിച്ചപ്പോൾ സവിശേഷാനുഭൂതി; തോമസ് ഫെഫ് ഫറിന്റെ നേതൃത്വത്തിലുള്ള സംഘം ഒരേസ്വരത്തിൽ പറയുന്നു: ഇനിയും വരും അയ്യനെ കാണാൻ

എസ്.രാജീവ്‌

ശബരിമല : കടലും മലയും കടന്ന് ഇരുമുടിയുമേന്തി ആചാരപ്രകാരം അയ്യനെ ദർശിക്കാനെത്തിയ ഭക്തിയുടെ ആത്മീയ മുഖങ്ങളായി. ചെക്ക് റിപ്പബ്ലിക്കിലെ സൗക്കെനിക്കയിൽ ആത്മീയ പഠന കേന്ദ്രം നടത്തുന്ന തോമസ് ഫെഫ് ഫറിന്റെ നേതൃത്വത്തിലുള്ള 20 സ്ത്രീകളും 16 പുരുഷന്മാരും അടങ്ങുന്ന 36 അംഗ സംഘമാണ് ശനിയാഴ്ച രാവിലെ പതിനെട്ടാം പടി ചവിട്ടി ശബരീശ ദർശനം നടത്തിയത്.

48 അംഗ സംഘമാണ് ചെക്ക് റിപ്പബ്ലിക്കിൽ നിന്നും തോമസ് ഫെഫ് ഫറിനൊപ്പമെത്തിയത്. സംഘത്തിലെ 12 സ്ത്രീകൾക്ക് പ്രായം 50 വയസ്സിൽ താഴെയായതിനാൽ അവരെ ഹോട്ടൽ മുറിയിൽ താമസിപ്പിച്ചതിനു ശേഷമാണ് ബാക്കിയുള്ളവർ ദർശനത്തിനെത്തിയത്. ചിദംബരം സ്വദേശിയായ ഗുരുസ്വാമി പഴനി സ്വാമിയാണ് കെട്ടുനിറച്ച സംഘത്തെ ശബരിമലയിലേക്ക് നയിച്ചത്. കടലുകളും കാതങ്ങളും താണ്ടി കാനനവാസനെ ദർശിച്ച് പുണ്യം നേടിയ ആഹ്‌ളാദത്തിലാണ് സംഘാംഗങ്ങൾ. ദർശനത്തിനു ശേഷം മേൽശാന്തിയുടെ അനുഗ്രഹം വാങ്ങുവാനും ഇവർ മറന്നില്ല. തുടർന്ന് പുണ്യം പൂങ്കാവനം പദ്ധതിയിലും ഇവർ പങ്കുചേർന്നു.

ശബരിമല ദർശനം പ്രത്യക അനുഭവമാണ് പകർന്നു നൽകിയതെന്നും വരും വർഷങ്ങളിലും ഇവിടെയെത്തണമെന്നാണ് ആഗ്രഹമെന്നും സംഘം പറഞ്ഞു. ഡിസംബർ 26-ന് ചെന്നൈ എയർ പോർട്ടിലെത്തിയ സംഘം ചിദംബരം, തഞ്ചാവൂർ, തിരുവണ്ണാമല, കുംഭകോണം, ട്രിച്ചി, പഴനി എന്നിവിടങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് ശബരിമലയിലെത്തിയത്. അയ്യനെ വണങ്ങി മലയിറങ്ങിയ ചെക്ക് സംഘം രാമേശ്വരം, ചതുരഗിരി, മധുര, മഹാബലിപുരം, തിരുനെല്ലൂർ എന്നീ ക്ഷേത്രങ്ങളും സന്ദർശിച്ച ശേഷം ഈ മാസം 14-ന് സ്വദേശത്തേക്ക് മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP