Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുവർഷപ്പുലരിയിൽ ശബരീശനെ കണ്ടുവണങ്ങാൻ തീർത്ഥാടകപ്രവാഹം; മല കയറുന്നതിൽ ഏറെയും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ; സുരക്ഷ ശക്തമാക്കി പൊലീസും

പുതുവർഷപ്പുലരിയിൽ ശബരീശനെ കണ്ടുവണങ്ങാൻ തീർത്ഥാടകപ്രവാഹം; മല കയറുന്നതിൽ ഏറെയും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ; സുരക്ഷ ശക്തമാക്കി പൊലീസും

എസ്.രാജീവ്‌

ശബരിമല: പുതുവർഷ പുലരിയിൽ ശബരീശനെ കണ്ടുതൊഴാൻ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. 2019 ന്റെ അവസാനദിനമായ ചൊവ്വാഴ്ച വൈകിട്ട് ഏഴുമണി വരെ പ്രാഥമിക കണക്ക് അനുസരിച്ച് 63803 പേരാണ് മല ചവിട്ടിയത്. പമ്പ വഴി 62753 പേരും പുല്ലുമേട്ടിലൂടെ 1050 പേരുമാണ് ഏഴു മണി വരെ ദർശനത്തിനെത്തിയതെന്ന് പൊലീസ് അറിയിച്ചു.

മകരവിളക്കിനായി നട തുറന്ന ശേഷം സന്നിധാനത്ത് തീർത്ഥാടകപ്രവാഹമാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പമ്പയിൽനിന്ന് 22009 പേരും പുൽമേട്ടിൽ നിന്ന് 989 പേരും ദർശനത്തിനെത്തിയതായാണ് ആദ്യ കണക്കുകൾ. ചൊവ്വാഴ്ച രാവിലെ മുതൽ തുടങ്ങിയ തിരക്ക് നേരം വൈകുംതോറും വർധിക്കുകയാണ്.ദീപാരാധന സമയത്ത് വൻ ഭക്തജനത്തിരക്കനുഭവപ്പെട്ടു. നെയ്യഭിഷേകത്തിനും വലിയ തിരക്കുണ്ടായി. പുതുവർഷപ്പുലരിയിൽ അയ്യനെ തൊഴാൻ സന്നിധാനത്ത് തുടരുകയാണ് പലതീർത്ഥാടകരും.

തിരക്ക് അധികമായതോടെ പൊലീസ് സുരക്ഷ ഏർപ്പാടുകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മണ്ഡലകാലത്തെ പോലെ തന്നെ തന്നെ തമിഴ്‌നാട്, കർണാടക, ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP