Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശബരിമല മണ്ഡകാല വരുമാനം 163 കോടി രൂപ; മുൻവർഷത്തെ അപേക്ഷിച്ച് 55 % കൂടുതൽ; ദർശനം നടത്തിയവരുടെ എണ്ണം 45 ലക്ഷം വരെയാകാമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ

ശബരിമല മണ്ഡകാല വരുമാനം 163 കോടി രൂപ; മുൻവർഷത്തെ അപേക്ഷിച്ച് 55 % കൂടുതൽ; ദർശനം നടത്തിയവരുടെ എണ്ണം 45 ലക്ഷം വരെയാകാമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മണ്ഡലകാല വരുമാനം 163കോടിരൂപയെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ് രാജേന്ദ്ര പ്രസാദ് അറിയിച്ചു. മുൻ മണ്ഡലകാലത്തെ അപേക്ഷിച്ച് 55 ശതമാനം കൂടുതലാണ് ഇത്. നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ഇത് ഏകദേശം എട്ട്കോടി രൂപയോളം ആകാമെന്നും ലേലതുകകൾ കണക്കാക്കിയിട്ടില്ലെന്നും എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

മണ്ഡലകാലത്ത് ഇരുമുടിക്കെട്ടേന്തി 30,59,000 പേർ ദർശനം നടത്തിയതായാണ് വലിയ നടപ്പന്തലിൽ സ്ഥാപിച്ച പൊലീസ് സ്‌കാനിങ് മെഷീന്റെ അടിസ്ഥാനത്തിലുള്ള കണക്ക്. ദർശനം നടത്തിയവരുടെ യഥാർത്ഥ എണ്ണം 40മുതൽ 45ലക്ഷം വരെയാകാം.
അരവണ,അപ്പം എന്നിവയെല്ലാം ആവശ്യമായത്ര കരുതൽ സ്റ്റോക്കുണ്ട്. ഏറ്റവും സുഗമവും സന്തോഷപ്രദവുമായ തീർത്ഥാടനകാലമാകും ഇതവണത്തേതെന്നും എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP