Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈതന്യ നിറവിൽ കുംഭമാസ പൂജ പൂർണ്ണം; ശബരിമലയിൽ ഇനി നട തുറക്കുന്നത് ഉത്സവത്തിനും മീനമാസ പൂജയ്ക്കും; 10 ദിവസത്തെ ഉത്സവത്തിന് മാർച്ച് 12ന് കൊടിയേറും; ആറാട്ട് 21ന്

ചൈതന്യ നിറവിൽ കുംഭമാസ പൂജ പൂർണ്ണം; ശബരിമലയിൽ ഇനി നട തുറക്കുന്നത് ഉത്സവത്തിനും മീനമാസ പൂജയ്ക്കും; 10 ദിവസത്തെ ഉത്സവത്തിന് മാർച്ച് 12ന് കൊടിയേറും; ആറാട്ട് 21ന്

മറുനാടൻ ഡെസ്‌ക്‌

ശബരിമല: കുംഭമാസ പൂജ ഹസ്രകലശാഭിഷേകത്തിന്റെ ചൈതന്യ നിറവിൽ പൂർത്തീകരിച്ചു. ഇനി നട തുറക്കുന്നത് ഉത്സവത്തിനും മീന മാസ പൂജകൾക്കും. തന്ത്രി കണ്ഠര് രാജീവര് അയ്യപ്പസ്വാമിക്ക് സഹസ്രകലശാഭിഷേകം നടത്തി നടയടച്ചു. ആയിരക്കണക്കിന് ഭക്തരാണ്  ചടങ്ങിന് സാക്ഷിയാകാനെത്തിയത്. 

മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി അത്താഴ പൂജയ്ക്കു ശേഷം അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും മുദ്രവടിയും അണിയിച്ച് ധ്യാനത്തിലാക്കി നട അടച്ചു. ഇനി ഉത്സവം, മീനമാസ പൂജ എന്നിവയ്ക്കായി മാർച്ച് 11ന് നട തുറക്കും. 10 ദിവസത്തെ ഉത്സവത്തിന് മാർച്ച് 12ന് കൊടിയേറും. 21ന് ആറാട്ടോടെ സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP