Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

450 പവൻ വരുന്ന തങ്ക അങ്കി സമർപ്പിച്ചത് 1973ൽ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര നാൾ ബാലരാമവർമ; ഇത്തവണ ഘോഷയാത്ര സന്നിധാനത്ത് എത്തുക 26ന്; തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന കണ്ടു തൊഴാൻ സന്നിധാനത്ത് തമ്പടിച്ച് ഭക്തർ; തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങളെ പത്തനംതിട്ടയിലുട നീളം തടഞ്ഞ് പൊലീസ്; ശബരിമല ദർശിക്കുന്നത് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭക്തജന പ്രവാഹത്തിന്; മണ്ഡലപൂജയുടെ ആവേശത്തിലേക്ക് സന്നിധാനം

450 പവൻ വരുന്ന തങ്ക അങ്കി സമർപ്പിച്ചത് 1973ൽ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര നാൾ ബാലരാമവർമ; ഇത്തവണ ഘോഷയാത്ര സന്നിധാനത്ത് എത്തുക 26ന്; തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന കണ്ടു തൊഴാൻ സന്നിധാനത്ത് തമ്പടിച്ച് ഭക്തർ; തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങളെ പത്തനംതിട്ടയിലുട നീളം തടഞ്ഞ് പൊലീസ്; ശബരിമല ദർശിക്കുന്നത് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭക്തജന പ്രവാഹത്തിന്; മണ്ഡലപൂജയുടെ ആവേശത്തിലേക്ക് സന്നിധാനം

മറുനാടൻ മലയാളി ബ്യൂറോ

ആറന്മുള: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയുമായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് രഥഘോഷയാത്ര കടന്നു പോകുന്നത് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ. ഇന്നലെ രാവിലെ 7നാണ് ഘോഷയാത്ര പുറപ്പെട്ടത്. വിവിധ ക്ഷേത്രങ്ങളിലും കരകളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് തങ്കഅങ്കി ഘോഷയാത്ര ശബരിമലയിൽ എത്തുക.

മണ്ഡലപൂജയ്ക്ക് ഒരുങ്ങിയ സന്നിധാനത്ത് അഭൂതപൂർവമായ തിരക്കാണ്. 26ന് നടക്കുന്ന തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന കണ്ടു തൊഴാൻ ഭക്തർ തങ്ങി തുടങ്ങി. ഇന്നലെ 15 മണിക്കൂറിലേറെ കാത്തു നിന്നാണ് അയ്യപ്പന്മാർ ദർശനം നടത്തിയത്. താഴെ തിരുമുറ്റം, വടക്കേനട, പാണ്ടിത്താവളം, മാളികപ്പുറം തുടങ്ങി എല്ലായിടത്തും നിലത്തു വിരിവച്ച് വിശ്രമിക്കുകയാണ് അവർ.

26ന് വൈകിട്ട് 5ന് ശരംകുത്തിയിൽ എത്തും. അവിടെ നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്തിൽ എത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. 27നു ശബരിമലയിൽ നടക്കുന്ന മണ്ഡലപൂജയുടെ സമയത്തും തങ്കഅങ്കി ചാർത്തും. തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര നാൾ ബാലരാമവർമയാണ് 450 പവൻ വരുന്ന തങ്കഅങ്കി മണ്ഡലപൂജയ്ക്കു ചാർത്താൻ 1973ൽ നടയ്ക്കു വച്ചത്.

ആറന്മുള ക്ഷേത്രത്തിന്റെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തങ്കഅങ്കി നേരത്തെ ദേവസ്വം അധികൃതർ ഏറ്റുവാങ്ങി ക്ഷേത്രത്തിൽ ദർശനത്തിനു വച്ചിരുന്നു. തുടർന്ന് സായുധ പൊലീസിന്റെ അകമ്പടിയിൽ തങ്കഅങ്കി വെളിയിലേക്ക് എഴുന്നള്ളിച്ച് രഥത്തിൽ വച്ചു. അതിന് ശേഷമാണ് യാത്ര തുടങ്ങിയത്. മണ്ഡല പൂജ അടുത്തതോടെ ശബരിമലയിലേക്ക് തീർത്ഥാടകരുടെ തിരക്കും കൂടി. സന്നിധാനത്തെ തിരക്കു നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ പത്തനാപുരം വരെയും ഇലവുങ്കൽ മുതൽ എരുമേലി വരെയും വാഹനങ്ങൾ തടഞ്ഞു. തീർത്ഥാടകരുടെ മടക്കയാത്രയ്ക്ക് പമ്പയിൽ കെഎസ്ആർടിസി ബസില്ലാതെ അയ്യപ്പന്മാർ 6 മണിക്കൂറിലേറെ വലഞ്ഞു. അങ്ങനെ തിരക്ക് കൂടുമ്പോൾ ഭക്തരുടെ കഷ്ടതയും കൂടുകയാണ്.

10 വർഷത്തിനിടെ ആദ്യമായാണ് ഇതുപോലെ തീർത്ഥാടക വാഹനങ്ങൾ തടയുന്നത്. കെഎസ്ആർടിസി തടയേണ്ടി വന്നാൽ നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് കാലിയായി ആവശ്യത്തിനു ബസുകൾ വിട്ടു കൊടുക്കാമെന്ന വാഗ്ദാനവും നടപ്പായില്ല. വൈകിട്ട് 4നു ശേഷം നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് ബസുകൾ ഒന്നും അയച്ചില്ല. ഇതുകാരണം തീർത്ഥാടകരുടെ മടക്കയാത്രയ്ക്ക് പമ്പയിൽ ബസ് ഇല്ലാതായി. പമ്പ ബസ് സ്റ്റാൻഡ് ഭക്തരെ കൊണ്ടു നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ രാത്രി 9.30 മുതൽ പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളിൽ പമ്പയ്ക്കുള്ള സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ തടഞ്ഞു. പത്തനംതിട്ട ഇടത്താവളത്തിൽ തീർത്ഥാടകരുടെ വാഹനങ്ങൾ പിടിച്ചിട്ടു. ഇതിനിടെ. പമ്പയിലേക്ക് ബസുകൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് തീർത്ഥാടകർ അട്ടത്തോടിനും നിലയ്ക്കലിനും മധ്യേ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

നെയ്യഭിഷേകം ജനുവരി 19 വരെ

ഈ തീർത്ഥാടനകാലത്ത് നെയ്യഭിഷേകം ജനുവരി 19 വരെ. 19ന് രാവിലെ ഒൻപത് വരെ മാത്രമേ അഭിഷേകമുള്ളൂ. പന്തളം രാജ പ്രതിനിധിയുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചയ്ക്ക് കളഭാഭിഷേകം നടക്കും. ദർശനത്തിനെത്തുന്ന തീർത്ഥാടകരിൽ ഭൂരിഭാഗവും നെയ്യഭിഷേകം നടത്തിയേ മല ഇറങ്ങാറുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP