Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാളികപ്പുറത്തെ മേൽശാന്തിയായി പരമേശ്വരൻ നമ്പൂതിരി സ്ഥാനമേറ്റത് ഭക്തിനിർഭരമായ ചടങ്ങുകളിൽ; വ്യശ്ചികം ഒന്നിന് നടക്കേണ്ടിയിരുന്ന സ്ഥാനാരോഹണം പരമേശ്വരൻ നമ്പൂതിരിയുടെ ബന്ധുവിന്റെ മരണത്തെ തുടർന്ന്

മാളികപ്പുറത്തെ മേൽശാന്തിയായി പരമേശ്വരൻ നമ്പൂതിരി സ്ഥാനമേറ്റത് ഭക്തിനിർഭരമായ ചടങ്ങുകളിൽ; വ്യശ്ചികം ഒന്നിന് നടക്കേണ്ടിയിരുന്ന സ്ഥാനാരോഹണം പരമേശ്വരൻ നമ്പൂതിരിയുടെ ബന്ധുവിന്റെ മരണത്തെ തുടർന്ന്

സ്വന്തം ലേഖകൻ

ശബരിമല : മാളികപ്പുറത്തെ മേൽശാന്തിയായി ആലുവ പുളിയനം പാറക്കടവ് മാടവനയിൽ എം.എസ്.പരമേശ്വരൻ നമ്പൂതിരി സ്ഥാനമേറ്റത് ഭക്തിനിർഭരമായ ചടങ്ങുകളിൽ. മാളികപ്പുറം ക്ഷേത്രത്തിനു മുൻപിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കലശം പൂജിച്ചു.

പരമേശ്വരൻ നമ്പൂതിരിയെ ശ്രീകോവിലിന് അഭിമുഖമായി ഇരുത്തി ബ്രഹ്മകലശം അഭിഷേകം ചെയ്തു. തുടർന്നു കൈപിടിച്ച് ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ഉപദേശിച്ചു നൽകി. ഇന്നലെ ഉച്ചപൂജ, ദീപാരാധന, ഭഗവതി സേവ എന്നിവയ്ക്ക് പുതിയ മേൽശാന്തിയാണ് കാർമികത്വം വഹിച്ചത്.

മാളിപ്പുറത്തെ ഇനിയുള്ള എല്ലാ പൂജകളും പുതിയ മേൽശാന്തിയുടെ കാർമ്മികത്വത്തിലാണ് നടക്കുക. വ്യശ്ചികം ഒന്നിന് നടക്കേണ്ടിയിരുന്ന സ്ഥാനാരോഹണം പരമേശ്വരൻ നമ്പൂതിരിയുടെ ബന്ധുവിന്റെ മരണത്തെ തുടർന്നാണ് ഇന്നലത്തേക്ക് മാറ്റിവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP