Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമലയിൽ ഇന്ന് പ്രതിഷ്ഠാദിന പൂജകൾ; അത്താഴപൂജ കഴിഞ്ഞ് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും; മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുന്നത് 15ന്

ശബരിമലയിൽ ഇന്ന് പ്രതിഷ്ഠാദിന പൂജകൾ; അത്താഴപൂജ കഴിഞ്ഞ് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും; മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുന്നത് 15ന്

ശബരിമല: ശബരിമലയിൽ ഇന്ന് പ്രതിഷ്ഠാദിന പൂജകൾ. പ്രത്യേക പൂജയ്ക്കായി ഇന്നലെ വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു. തുടർന്ന് തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയിൽ അഗ്നി പകർന്ന ശേഷമാണ് ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തരെ പടികയറി ദർശനം നടത്താൻ അനുവദിച്ചത്. ചൊവ്വാഴ്ച പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. ബുധനാഴ്ച പുലർച്ചെ അഞ്ചു മണിക്ക് ശ്രീകോവിൽ നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തി. തുടർന്ന് നെയ്യഭിഷേകവും നടന്നു. 5.15ന് മഹാഗണപതി ഹോമവും നടന്നു. 7.30 ന് അത്താഴപൂജയും തുടർന്ന് പ്രതിഷ്ഠാ വാർഷിക ദിന പൂജകളും നടത്തും.

സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനഃപൂജ, ലക്ഷാർച്ചന, പുഷ്പാഭിഷേകം എന്നിവയും പ്രതിഷ്ഠാദിനത്തിൽ അയ്യപ്പസന്നിധിയിൽ നടക്കും. വൈകുന്നേരം 6.30 ന് ദീപാരാധന. രാത്രി 9.20ന് അത്താഴപൂജ കഴിഞ്ഞ് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുന്നത് 15ന് വൈകുന്നേരം അഞ്ച് മണിക്കാണ്. ശക്തമായ സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP