Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഷ്ട്രപതിയുടെ ശബരിമല ദർശനം; പാണ്ടിത്താവളത്തെ ജലസംഭരണിയുടെ മേൽത്തട്ടിൽ ഹെലികോപ്ടർ ഇറക്കാൻ സുരക്ഷാ പരിശോധന; റിപ്പോർട്ട് ഉടൻ സംസ്ഥാന സർക്കാരിന് കൈമാറാൻ ദേവസ്വം ബോർഡ്; പാണ്ടിത്താവളം ആലോചനയിൽ വന്നത് നിലയ്ക്കലെ ഹെലിപ്പാഡിൽ നിന്ന് രാഷ്ട്രപതിക്ക് റോഡ് മാർഗ്ഗമെത്താൻ സുരക്ഷാപ്രശ്‌നമുള്ളതിനാൽ; മുന്നൊരുക്കങ്ങൾ തകൃതി

രാഷ്ട്രപതിയുടെ ശബരിമല ദർശനം; പാണ്ടിത്താവളത്തെ ജലസംഭരണിയുടെ മേൽത്തട്ടിൽ ഹെലികോപ്ടർ ഇറക്കാൻ സുരക്ഷാ പരിശോധന; റിപ്പോർട്ട് ഉടൻ സംസ്ഥാന സർക്കാരിന് കൈമാറാൻ ദേവസ്വം ബോർഡ്; പാണ്ടിത്താവളം ആലോചനയിൽ വന്നത് നിലയ്ക്കലെ ഹെലിപ്പാഡിൽ നിന്ന് രാഷ്ട്രപതിക്ക് റോഡ് മാർഗ്ഗമെത്താൻ സുരക്ഷാപ്രശ്‌നമുള്ളതിനാൽ; മുന്നൊരുക്കങ്ങൾ തകൃതി

എസ്.രാജീവ്

ശബരിമല : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല ദർശനത്തോട് അനുബന്ധിച്ച മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. രാഷ്ട്രപതി എത്തുന്ന ഹെലികോപ്റ്റർ ഇറക്കാൻ ഉദ്ദേശിക്കുന്ന പാണ്ടിത്താവളത്തെ ജലസംഭരണിയുടെ സുരക്ഷ സംബന്ധിച്ച് ദേവസ്വം പൊതുമരാമത്ത് വിഭാഗം എഞ്ചിനീയന്മാർ ബുധനാഴ്ച പരിശോധനകൾ നടത്തി. ശബരിമല സന്ദർശിക്കാൻ രാഷ്ട്രപതി ആഗ്രഹിക്കുന്ന വിവരം രാഷ്ട്രപതി ഭവനിൽ നിന്നും സംസ്ഥാന സർക്കാരിനെ അറിയിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു പറഞ്ഞു.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം സംബന്ധിച്ച് യാതൊരു വിധ എതിർപ്പുകളും ഒരു ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രമീകരണങ്ങൾ ശബരിമലയിൽ വരുത്തേണ്ടതുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ഇപ്പോൾ നിലയ്ക്കലാണ് ഹെലിപാഡ് ഉള്ളത്. അവിടെ നിന്നും റോഡ് മാർഗം രാഷ്ട്രപതിക്ക് സഞ്ചരിക്കുന്നതിന് ഒട്ടനവധി സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് പാണ്ടിത്താവളത്തെ ജലസംഭരണിയുടെ മേൽത്തട്ടിൽ ഹെലികോപ്റ്റർ ഇറക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായ സുരക്ഷാ പരിശോധനയാണ് പൊതുമരാമത്ത് വകുപ്പ് വിഭാഗം നടത്തിയത്. പരിശോധന സംബന്ധിച്ച റിപ്പോർട്ട് ഉടൻ സംസ്ഥാന സർക്കാരിന് കൈമാറും. തുടർന്ന് സർക്കാർ വിവരംരാഷ്ട്രപതി ഭവനെ അറിയിക്കും.

ഈ മാസം 5 നും 9 നും ഇടയിലുള്ള ദിവസം രാഷ്ട്രപതി ശബരിമലയിൽ എത്തുമെന്നാണ് കരുതുന്നത്. അവശ്യ ഘട്ടങ്ങളിൽ ഹെലികോപ്റ്റർ ഇറക്കാൻ കഴിയും വിധമാണ് പാണ്ടിത്താവളത്തെ ജലസംഭരണി നിർമ്മിച്ചിരിക്കുന്നത്. ശരംകുത്തിയിൽ ഉപയോഗശൂന്യമായ ഒരു ഹെലിപ്പാഡ് നിലവിലുണ്ട്. മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ശബരിമലയിൽ വരാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ നിർമ്മിച്ചതാണിത്.

മണ്ഡലകാലത്തിന് അവസാന ദിവസങ്ങളിൽ തിരക്ക് കാരണം തീർത്ഥാടകർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.തിരക്ക് കാരണം രണ്ടുമൂന്നുദിവസം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വന്നു. പൊലീസ് വാഹനങ്ങൾ തടഞ്ഞത്തെ തെറ്റായ നടപടിയായി കരുതുന്നില്ല. മകരവിളക്ക് കാലം പരാതി രഹിതമാക്കുകയാണ് പ്രധാനലക്ഷ്യം. കുറ്റമറ്റ രീതിയിൽ സൗകര്യങ്ങൾ ഒരുക്കും. പാർക്കിങ് പരിമിതികൾ പരിഹരിക്കാൻ ശ്രമിക്കും. നിലക്കൽ പാർക്കിങ് സ്ഥലത്ത് 500 വാഹനം കൂടി അധികമായി പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. പ്രളയത്തെ തുടർന്ന് പമ്പയിൽ നിർത്തിവച്ചിരുന്ന ചക്കുപാലത്തെ പാർക്കിങ് സ്ഥലം തുറക്കുന്നതിന് ആലോചന നടക്കുന്നുണ്ട്. ചാലക്കയം -പമ്പ റോഡിൽ ആവശ്യമെങ്കിൽ ഒരു ഭാഗത്ത് പാർക്കിങ് ആലോചിക്കും. നിലയ്ക്കലിൽ വാഹനങ്ങൾ ക്രമമായി പാർക്ക് ചെയ്ത് കൂടുതൽ സൗകര്യമൊരുക്കും. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള റോപ് വേ നിർമ്മണത്തിന് സോയിൽ ടെസ്റ്റ് അനുമതി ലഭിച്ചാൽ മാത്രമേ നടപടികൾ ആരംഭിക്കാൻ കഴിയു. നിലയ്ക്കലിൽ നിന്നും സന്നിധാനത്തേക്ക് റോപ് വേ വേണമെന്ന ആവശ്യം ദേവസ്വം ബോർഡ് മുന്നോട്ടുവച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഒരു മാറ്റം വരുത്തുന്നത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ശബരിമലയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കൂടുതൽ വനഭൂമി വേണം .ഇപ്പോൾ വനം വകുപ്പുമായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ കോടതി നിർദ്ദേശപ്രകാരം ദേവസ്വം ബോർഡും വനം വകുപ്പും ചേർന്നുള്ള സർവ്വേ നടന്നു വരികയാണ്. കഴിഞ്ഞവർഷത്തെ തീർത്ഥാടന കാലം പ്രശ്‌ന കലുഷിതമായിരുന്നു. എന്നാൽ ഈ തീർത്ഥാടനകാലം ശാന്തമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്. തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായതായും പ്രസിഡന്റ് എൻ .വാസു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP