Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീർത്ഥാടകരെ ഉപദ്രവിക്കുന്നത് ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച്; പൊലീസിന്റെ പ്രാകൃത മർദ്ദന മുറകൾക്ക് ഇരകളാവുന്നത് ക്യൂവിൽ നിന്നും പ്രാഥമിക കൃത്യനിർവഹണത്തിനായി പുറത്തുപോകുന്ന ഭക്തർ

തീർത്ഥാടകരെ ഉപദ്രവിക്കുന്നത് ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച്; പൊലീസിന്റെ പ്രാകൃത മർദ്ദന മുറകൾക്ക് ഇരകളാവുന്നത് ക്യൂവിൽ നിന്നും പ്രാഥമിക കൃത്യനിർവഹണത്തിനായി പുറത്തുപോകുന്ന ഭക്തർ

എസ് രാജീവ്‌

ശബരിമല: തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതോടെ തീർത്ഥാടകർക്ക് മേൽ പൊലീസിന്റെ കുതിരകയറ്റം. ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച് തീർത്ഥാടകർക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ശരണ പാതയിൽ മാധ്യമ ശ്രദ്ധ അധികം പതിയാത്ത മരക്കൂട്ടത്തും ശരംകത്തിയിലുമാണ് പൊലിസിന്റെ പ്രാകൃത രൂപത്തിലുള്ള മർദ്ദന മുറകൾ ഏറെയും നടക്കുന്നത്.

മരക്കൂട്ടം മുതൽ ആരംഭിക്കുന്ന മണിക്കൂറുകൾ നീളുന്ന ക്യൂവിൽ അകപ്പെടുന്ന തീർത്ഥാടകർ പ്രാഥമിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായി ക്യൂവിന് പുറത്തിറങ്ങാൻ ശ്രമിക്കുന്നത് പതിവാണ്. ഇങ്ങനെയുള്ളവർക്കാണ് പൊലിസിന്റെ വടി പ്രയോഗം ഏൽക്കേണ്ടി വരുന്നത്. കുട്ടികളെന്നോ പ്രായമായ മാളികപ്പുറങ്ങളെന്നോ വിവേചനമില്ലാതെയാണ് ഭക്തർക്കു നേരെ പൊലീസ് ഇത്തരം അതിക്രമങ്ങൾ നടത്തുന്നത്. പലപ്പോഴും പൊലിസിന്റെ ഈ നടപടി വലിയ സംഘർഷങ്ങൾക്കും കാരണമാക്കുന്നുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ വലിയ നടപ്പന്തലിന്റെ മധ്യഭാഗത്ത് ദർശനത്തിനായി കാത്തു നിന്ന ആന്ധ്രാ സ്വദേശിയായ തീർത്ഥാടകനെ പൊലീസ് കൂട്ടം ചേർന്ന് മർദിച്ച് അവശനാക്കിയിരുന്നു . ലാത്തിയടിയിൽ തല പൊട്ടിയ ഇയാളെ കൂടെയുള്ളവർ ചേർന്ന് സന്നിധാനം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊലീസിന്റെ അതിക്രമങ്ങളിലും വടികൊണ്ടുള്ള പ്രയോഗത്തിലും നിരവധി ഇതരസംസ്ഥാന തീർത്ഥാടകർക്ക് പരിക്കേൽക്കുന്നുണ്ടെങ്കിലും പൊലിസിനെതിരെ പരാതി നൽകാൻ ഇവർ മടിക്കുകയാണ്. ഇത് ഇത്തരം തെറ്റായ നടപടികൾ നടത്താൻ പൊലീസിന് കൂടുതൽ പ്രേരണ നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP