Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ മുൻ വർഷമുണ്ടായ പ്രശ്‌നങ്ങളിൽ ദേവസ്വംബോർഡിന് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത; ഉമ്മൻ ചാണ്ടി സർക്കാരിന്റെ സത്യവാങ്മൂലം നേരത്തെ അംഗീകരിച്ചിരുന്നെങ്കിൽ ബോർഡിന് നഷ്ടം ഒഴിവാക്കാമായിരുന്നു: സന്നിധാനത്ത് ദർശനത്തിന് ശേഷം കെ.സി.വേണുഗോപാൽ

ശബരിമലയിൽ മുൻ വർഷമുണ്ടായ പ്രശ്‌നങ്ങളിൽ ദേവസ്വംബോർഡിന് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത; ഉമ്മൻ ചാണ്ടി സർക്കാരിന്റെ സത്യവാങ്മൂലം നേരത്തെ അംഗീകരിച്ചിരുന്നെങ്കിൽ ബോർഡിന് നഷ്ടം ഒഴിവാക്കാമായിരുന്നു: സന്നിധാനത്ത് ദർശനത്തിന് ശേഷം കെ.സി.വേണുഗോപാൽ

എസ്.രാജീവ്‌

ശബരിമല : എ ഐ സി സി ജനറൽ സെക്രട്ടറിയും മുൻ ദേവസ്വം വകുപ്പ്യു മന്ത്രിയുമായിരുന്ന കെ സി വേണുഗോപാൽ ശബരിമല ദർശനം നടത്തി. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടി ദർശനത്തിനായി എത്തിയത്. തുടർന്ന് അദ്ദേഹം മാധ്യമങ്ങളുമായി സംവദിച്ചു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമലയിൽ മുൻ വർഷമുണ്ടായ പ്രശ്‌നങ്ങളിൽ ദേവസ്വംബോർഡിന് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് എ.ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം അംഗികരിക്കുന്നതാണ് ദേവസ്വം ബോർഡിന്റെ പുതിയ നിലപാട്. ഈ തീരുമാനം മുൻപേ എടുത്തിരുന്നെങ്കിൽ ശബരിമലയിലെ നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു. ശബരിമലയിലെ വരുമാന നഷ്ടത്തിന്റെ ഉത്തരവാദിത്തം സർക്കാർ അംഗീകരിക്കുന്നതിന് തുല്യമാണ് ദേവസ്വം ബോർഡിന്റെ പുതിയ നിലപാടെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു.
മുൻ ഡി.ജി.പി.സെൻകുമാറിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാകാമെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു.

ജെ.എൻ.യു.വിലെ സംഘപരിവാർ അക്രമം അൽക്വയ്ദ പോലുള്ള സംഘടനകളുടേതിന് തുല്യമാണ്. ഇത് രാജ്യത്തിന് ആ പത്താണ്. കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം തുടരാൻ 13-ന് സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളേയും ചേർത്ത് യോഗം വിളിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. മാളികപ്പുറമ്മയെ കണ്ടു വണങ്ങി തന്ത്രി, മേൽശാന്തി എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മലയിറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP