Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധ്യമങ്ങളെ കുടിയിറക്കിയതിന് പിന്നാലെ സന്നിധാനത്ത് നിന്നും പടിയിറക്കിയത് പൊതുമരാമത്ത് വകുപ്പിനെ; വലിയ നടപ്പന്തലിന്റ സമീപത്തെ എഞ്ചിനിയേഴ്‌സ് ബിൽഡിങ് ഒഴിപ്പിച്ചത് പത്തുവർഷത്തിലേറെ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ

മാധ്യമങ്ങളെ കുടിയിറക്കിയതിന് പിന്നാലെ സന്നിധാനത്ത് നിന്നും പടിയിറക്കിയത് പൊതുമരാമത്ത് വകുപ്പിനെ; വലിയ നടപ്പന്തലിന്റ സമീപത്തെ എഞ്ചിനിയേഴ്‌സ് ബിൽഡിങ് ഒഴിപ്പിച്ചത് പത്തുവർഷത്തിലേറെ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: സന്നിധാനത്തു നിന്നും മാധ്യമ സ്ഥാപനങ്ങളെ കുടിയിറക്കിയതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പിനെയും പടിയിറക്കി ദേവസ്വം ബോർഡ്. അരനൂറ്റാണ്ട് കാലമായി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വലിയ നടപ്പന്തലിന്റ സമീപത്തെ എൻജിനീയേഴ്‌സ് ബിൽഡിംഗാണ് ചൊവ്വാഴ്‌ച്ച ബോർഡ് കുടിയൊഴുപ്പിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ബോർഡും മരാമത്ത് വകുപ്പും തമ്മിൽ പത്തു വർഷക്കാലത്തിലേറെയായി നില നിന്നിരുന്ന നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കെട്ടിടം കുടിയൊഴുപ്പിക്കപ്പെട്ടത്.

ബോർഡ് വിട്ടുനൽകിയ ഭൂമിയിൽ മരാമത്ത് വകുപ്പാണ് 50 വർഷം മുമ്പ് കെട്ടിടം നിർമ്മിച്ചത്. എന്നാൽ 10 വർഷം മുമ്പ് മരാമത്ത് വകുപ്പിലെ രണ്ടു പ്രബല യൂണിയനുകൾ ചേരിതിരിഞ്ഞ് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ പിന്നീട് ബോർഡ് കക്ഷി ചേരുകയും ഭൂമി തങ്ങളുടേതാണെന്ന് കോടതിയെ ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് മൂന്ന് വർഷം മുമ്പ് കോടതി ബോർഡിന് അനുകൂലമായ വിധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബോർഡിലെ ചില ഉന്നതരുടെ ഒത്താശയിൽ കോടതി വിധിക്ക് ശേഷവും കെട്ടിടം മരാമത്ത് വകുപ്പ് ഉപയോഗിച്ചു വരുകയായിരുന്നു.

ഇതിനിടെ ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി പ്രകാരമുള്ള ചില നടപടി ക്രമങ്ങളിൽ മരാമത്ത് വകുപ്പ് ബോർഡിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെയാണ് മരാമത്ത് വകുപ്പിനെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിക്കാൻ ബോർഡ് നീക്കങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കെട്ടിടം ഒഴിഞ്ഞു നൽകണമെന്ന് കഴിഞ്ഞ വർഷം രേഖാമൂലം ബോർഡ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കെട്ടിടം ഒഴിഞ്ഞു നൽകാൻ മരാമത്ത് വിഭാഗം തയാറാകാതിരുന്നതോടെ പൊലീസ് അകമ്പടിയിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എത്തിയ ദേവസ്വം ഉദ്യോഗസ്ഥർ കെട്ടിടത്തിൽ അവശേഷിച്ചിരുന്ന മരാമത്ത് ഉദ്യോഗസ്ഥരെ പുറത്താക്കി കെട്ടിടം പൂട്ടുകയായിരുന്നു. യുവതീ പ്രവേശന വിധിയെ തുടർന്ന് കഴിഞ്ഞ മണ്ഡലകാലത്തടക്കം സർക്കാരും ബോർഡും സ്വീകരിച്ച നിലപാടുകൾക്കെതിരായി വാർത്തകൾ നൽകിയതിന്റെ വിരോധമായിരുന്നു മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന മാളികപ്പുറം ബിൽഡിംങ്ങ് മാസ്റ്റർ പ്ലാനിന്റെ മറവിൽ പൊളിച്ചുനീക്കുന്നതിനും മാധ്യമ സ്ഥാപനങ്ങളെ വലിയ തിരുമുറ്റത്തു നിന്ന് ഒഴിവാക്കുന്നതിനും ഇടയാക്കിയത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP